കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോണിയാ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി സീറ്റ് വാങ്ങിയ ആളല്ല നാട്ടകം സുരേഷ്'; ഡിസിസി പോസ്റ്റ്, വിവാദം

Google Oneindia Malayalam News

കോട്ടയം: വിവാദങ്ങൾക്കിടെ ശശി തരൂർ എംപിക്കെതിരെ പരോക്ഷ വിമർശവുമായി കോട്ടയം ഡി സി സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിനെ പിന്തുണക്കുന്ന പോസ്റ്റിലാണ് തരൂരിനെതിരെ രൂക്ഷ പരാമർശങ്ങൾ ഉള്ളത്.

സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന വരികളോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. സംഭവം വിവാദമായതോടെ ഈ വരികൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പോസ്റ്റിലെ ബാക്കി പരാമർശങ്ങൾ നീക്കം ചെയ്തിട്ടില്ല.

നേരം പുലർന്നപ്പോൾ കോൺഗ്രസുകാരനായതല്ല


'സി പി എമ്മിന്റെ കുത്തകയായിരുന്നു നാട്ടകം പഞ്ചായത്തിൽ കോൺഗ്രസിന്റെ മൂവർണ കൊടി പായിച്ചു പഞ്ചായത്ത്‌ പ്രസിഡന്റാവുമ്പോൾ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു. കെ എസ് യു ബ്ലോക്ക്‌ പ്രസിഡന്റ്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാർട്ടിയുടെ പല മേഖലയിലും വർഷങ്ങൾ പ്രവർത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡി സി സി പ്രസിഡന്റായത്. ഒരു ദിവസം നേരം പുലർന്നപ്പോൾ കുപ്പായവും തയ്ച്ചു കോൺഗ്രസുകാരനായത് അല്ല', എന്നാണ് പോസ്റ്റിൽ പറയുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ജീവൻ രക്ഷിക്കാൻ കാട്ടിൽ കഴിഞ്ഞെന്ന് എംഎൽഎകോൺഗ്രസ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ജീവൻ രക്ഷിക്കാൻ കാട്ടിൽ കഴിഞ്ഞെന്ന് എംഎൽഎ

കഴിഞ്ഞ 14 വർഷത്തിനിടെ

തരൂരിന്റെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിൽ വിമർശനവുയി നാട്ടകം സുരേഷ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 14 വർഷത്തിനിടെ ശശി തരൂർ പാർട്ടിക്ക് വേണ്ടി എന്താണ് ചെയ്തതെന്നായിരുന്നു നാട്ടകം സുരേഷ് ചോദിച്ചത്. താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. തരൂരിന് പിന്തുണ നല്കുന്നവർ മറുപടി പറയണം.അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും കഴിവിനെയും അംഗീകരിക്കുന്നുവെന്നായിരുന്നു നാട്ടകം സുരേഷ് പറഞ്ഞത്.

ഡി സി സിയുടെ ഔദ്യോഗിക പേജല്ലെന്ന്

അതിനിടെ പോസ്റ്റ് വിവാദത്തിൽ . വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തിയിട്ടുണ്ട്. ഈ പേജ് ഡി സി സിയുടെ ഔദ്യോഗിക പേജല്ലെന്നും പോസ്റ്റിനെ കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് സുരേഷ് പ്രതികരിച്ചത്. അതേസമയം തരൂരിനെതിരായ നാട്ടകം സുരേഷിന്റെ പരാമർശത്തിൽ പാർട്ടിയിൽ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. തരൂരിന്‍റെ പ്രവർത്തനങ്ങൾ പാ‍ർട്ടിക്ക് മുതൽക്കൂട്ടാണെന്നും നാട്ടകം സുരേഷ് മറുപടി അർഹിക്കുന്നില്ലെന്നും വടകര എം പി കെ മുരളീധരൻ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിധി നിർണ്ണയിക്കുന്ന 93 മണ്ഡലങ്ങള്‍; ഗുജറാത്തിലിന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്കോണ്‍ഗ്രസിന്റെ വിധി നിർണ്ണയിക്കുന്ന 93 മണ്ഡലങ്ങള്‍; ഗുജറാത്തിലിന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്


'ഇപ്പോഴത്തെ ചില പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പാർട്ടിയുടെ സാധ്യത ഇല്ലാതാക്കരുതെന്ന നിലപാടാണ് നേൃത്വത്തിന് ഉള്ളത്. അത് വളരെ വ്യക്തമായി തന്നെ കെ പി സി സി അധ്യക്ഷൻ പറഞ്ഞിട്ടുണ്ട്. സാധാരണ രീതിയിൽ കോൺഗ്രസ് പൗര പ്രമുഖൻമാരുമായും നേതാക്കളുമായെല്ലാം ആശയ വിനിമയം നടത്താറുണ്ട്. അതിന്റെ ഭാഗം കൂടിയാണ് തരൂർ സന്ദർശനം നടത്തിയിട്ടുള്ളത്. ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെല്ലാം പാർട്ടിയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതാണ്', മുരളീധരൻ പറഞ്ഞു.

തെക്കൻ കേരളം സന്ദർശനം തുടരുകയാണ്

അതിനിടെ ശശി തരൂർ തെക്കൻ കേരളം സന്ദർശനം തുടരുകയാണ്. അദ്ദേഹം ഇന്ന് രാവിലെ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി.തന്റേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് തരൂര്‍ വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ നിര്‍ബന്ധം പിടിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അതേസമയം മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും തരൂർ സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

5 സംസ്ഥാനങ്ങള്‍, നിര്‍ണായകമായ 7 ഉപതെരഞ്ഞെടുപ്പുകള്‍; ബിജെപിയും കോണ്‍ഗ്രസും എസ്പിയും കളത്തില്‍5 സംസ്ഥാനങ്ങള്‍, നിര്‍ണായകമായ 7 ഉപതെരഞ്ഞെടുപ്പുകള്‍; ബിജെപിയും കോണ്‍ഗ്രസും എസ്പിയും കളത്തില്‍

English summary
Kerala DCC Post Against Shashi Tharoor Sparks new controversy on Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X