Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയില്‍ മറ്റൊരു നന്ദിഗ്രാമായി മാറും, പദ്ധതി കേരളത്തിന് ആവശ്യമില്ല; വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാക്കി ഇരു പ്രതിപക്ഷ പാര്‍ട്ടികളും. കോണ്‍ഗ്രസും ബിജെപിയും കെ റെയില്‍ പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പുമായാണ് രംഗത്ത് വന്നിരിക്കുന്നത്. കെ റെയില്‍ പദ്ധതിയെന്നാല്‍ കമ്മീഷന്‍ റെയില്‍ പദ്ധതിയെന്നാണെന്നും ബംഗാളില്‍ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫണ്ടിനായി സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയില്‍ പദ്ധതിയെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞത്.

കെ - റയില്‍ സി.പി.എമ്മിനു മാത്രം താല്‍പര്യമുള്ള പദ്ധതിയാണെന്നും ഈ പദ്ധതിയില്‍ സി.പി.എമ്മിന് ഇരട്ടിത്താപ്പാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രയിനെ എതിര്‍ത്തവരാണ് സി.പി.എം നേതൃത്വമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്ന് ഫണ്ട് വരാതായതോടെ സിപിഎം നല്ല കമ്മീഷന്‍ കിട്ടുന്ന പദ്ധതിയിലേക്ക് തിരിയുകയാണ് ചെയ്യുന്നത്. കെ.റയില്‍ എന്നാല്‍ കമ്മീഷന്‍ റയില്‍ പദ്ധതിയെന്നാണ് ഉദ്ദേശിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷത്തേക്കുള്ള പാര്‍ട്ടി ഫണ്ടാണ് കെ റെയിലിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കെ.റയില്‍ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ സി.പി.എം തകരുമെന്നും മറ്റൊരു നന്ദിഗ്രാമായി കെ റയില്‍ മാറുമെന്നും കൊടുക്കുന്നില്‍ സുരേഷ് എംപി കൂട്ടിചേര്‍ത്തു.

1

അതേസമയം കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ അറിയിച്ചിരിക്കുന്നത്. കെ റെയില്‍ പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായി വശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ടെന്നും വിദഗദ്ധരുമായി കൂടിയാലോചിച്ച ശേഷം കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയില്‍വേക്ക് കെ റെയില്‍ പദ്ധതിയുടെ അധികബാധ്യതയേറ്റെടുക്കാനാവില്ലെന്നാണ് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചത്. കേരളത്തിന് സ്വന്തം നിലയില്‍ വിദേശവായ്പയുടെ അധികബാധ്യതയേറ്റെടുക്കാനാവുമോയെന്നും കേന്ദ്രമന്ത്രി ആരാഞ്ഞിരുന്നു. ഇക്കാര്യം പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയോട് പറഞ്ഞത്.

2

അതേസമയം കെ റെയില്‍ പദ്ധതി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ ഇന്ന് രാവിലെ കഴക്കൂട്ടം കരിമണലില്‍ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ സര്‍വ്വേ കല്ലിടാന്‍ എത്തിയപ്പോള്‍ ആണ് നാട്ടുകാരും ചില സംഘടനകളും ചേര്‍ന്ന് പ്രതിഷേധമുയര്‍ത്തിയത്. പദ്ധതിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുമ്പോള്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നിലവില്‍ അലൈന്‍മെന്റ് അന്തിമമല്ലെന്നും കല്ലിട്ടാലും കെ റെയില്‍ പാതയില്‍ മാറ്റം വരുമെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കെ റെയിലിനായി സ്ഥലം അളക്കാനെത്തിയവരെ കണ്ണൂരില്‍ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി ആരോപണമുണ്ട്. സ്ഥലം അളന്ന് മാര്‍ക്ക് ചെയ്യാനായി വളപണം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പത്തോളം പേരടങ്ങുന്ന സംഘം അളന്ന് മാര്‍ക്ക് ചെയ്ത് വരുന്നതിനിടയില്‍ ഒരു വീടിനടുത്തെത്തുകയും കെ റെയില്‍ പദ്ധതിക്ക് സ്ഥലം അളക്കാനെത്തിയതാണെന്ന് വീട്ടുകാരോട് പറയുകയും ചെയ്തുവെന്ന് ഇവര്‍ പറഞ്ഞു.

3

തുടര്‍ന്ന് രണ്ടു പേര്‍ വീട്ടിലേക്ക് കയറുകയും ചെയ്തു. ഏതു വഴിയാണ് പദ്ധതി കടന്ന്‌പോകുന്നതെന്ന് വീട്ടുകാര്‍ ചോദിക്കുകയും അകത്ത് കൂടെയാണെന്ന് ഇവര്‍ പറയുകയും ചെയ്തുവെന്ന് ഇവര്‍ പറഞ്ഞു. ഉടന്‍ തന്നെ വീട്ടുകാര്‍ ഗെയ്റ്റ് അടക്കുകയും പട്ടിയെ വിട്ട് കടിപ്പിക്കുകയുമാണെന്ന് ഇവര്‍ ആരോപിക്കുന്നു. നിലവില്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണിവര്‍.കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
    4

    ഈ പദ്ധതിയില്‍ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനം നടന്നിട്ടില്ലെന്നും കേരളത്തില്‍ പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തലെന്നും നിലവിലെ പാത ശക്തിപ്പെടുത്തിയും വികസിപ്പിച്ചും അതിവേഗ ട്രെയിന്‍ ഓടിക്കാമെന്നിരിക്കേ 34,000 കോടി രൂപയുടെ വായ്പയുടെ പിന്നിലെ ഉദ്ദേശമെന്താണെന്ന് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഈ പദ്ധതി ആവശ്യമില്ലെന്നാണ് റെയില്‍വേയുടെ നിലപാടെന്ന് മനസ്സിലാക്കുന്നുവെന്നും ഇത്രയും വലിയ തുക വായ്പയെടുക്കുമ്പോള്‍ അതെങ്ങനെ തിരിച്ചടക്കുമെന്നും എങ്ങനെ ഇതിനുള്ള വരുമാനം കണ്ടെത്തുമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ സാഹചര്യവും ജനങ്ങളുടെ താത്പര്യവും സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും ഈ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും എന്നാല്‍ പദ്ധതിക്കെതിരെ കേന്ദ്രത്തില്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തില്ലന്നും പരിസ്ഥിതിയോടിണങ്ങിയ പദ്ധതികള്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+