കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗവര്‍ണര്‍ ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പണി വരെ ഏറ്റെടുത്തു' വിമർശനവുമായി മന്ത്രി ശിവൻകുട്ടി

Google Oneindia Malayalam News

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായി ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. എന്നാൽ ഭരണഘടന ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഗവർണർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

'ഗവർണർ ബിജെപി വക്താവായി മാറിയിരിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ്‌ ചെയ്യേണ്ടത് പോലും അദ്ദേഹം ഏറ്റെടുത്തു എന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

v sivankutty

' മുഖ്യമന്ത്രി ഇത്രയും കാലം മൗനം പാലിച്ചുകൊണ്ട് ഗവർണറെ എങ്ങനെ എങ്കിലും സഹകരിപ്പിക്കാൻ ശ്രമിച്ചു. ഭരണഘടനാപരമായ കാര്യങ്ങൾ ഗവർണർ ചെയ്യട്ടെ, ബില്ല് ഒപ്പിടാത്ത സാഹചര്യം വരുമ്പോൾ അപ്പോൾ നോക്കാം' മന്ത്രി വ്യക്താക്കി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരും ഗവർണറെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഗവർണർ പദവിക്ക് അനുയോജ്യമല്ലാത്ത പ്രവർത്തനം ആണ് അദ്ദേഹം കാണിക്കുന്നതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനം. പ്രതിപക്ഷത്തിന് വേണ്ടിയുള്ള പ്രധാന ചുമതലയാണ് ഗവർണർ സ്വീകരിക്കുന്നത്. ഗവർണർക്ക് പിന്നിലുള്ളത് ആർഎസ്എസ് ആയിരിക്കുമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

'വിരട്ടൽ പാർട്ടി കമ്മിറ്റിയിൽ മതി', ഗവറണറെ നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടന്ന് വി മുരളീധരൻ'വിരട്ടൽ പാർട്ടി കമ്മിറ്റിയിൽ മതി', ഗവറണറെ നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടന്ന് വി മുരളീധരൻ

ഗവർണർ പദവി തന്നെ ഒരു ആവശ്യമില്ലാത്ത പദവിയാണെന്നും അത് എടുത്തു കളേയേണ്ടതാണന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവന.
ഒരു പ്രത്യേകതയും ഇല്ലാത്ത സ്ഥാനത്ത് ഇരുന്ന് എന്തും വിളിച്ച് പറയുന്ന നിലയിലേക്ക് കേരളത്തിലെ ഗവർണർ മാറിക്കഴിഞ്ഞുവെന്ന് ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു.
ആർക്കോ വേണ്ടി, ആരുടേയോ താൽപ്പര്യങ്ങൾക്കനുസരിച്ച് കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും സാംസ്‌കാരിക ബോധത്തെയും മലീനസമാക്കുകയാണ് കേരള ഗവർണർ ചെയ്യുന്നതെന്നും ഇപി ജയരാജൻ വിമർശിച്ചു.

'സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. ഉള്ള കാര്യം നേരെ മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രി.കര്‍ട്ടനു പുറകില്‍നിന്ന് കളിക്കുന്നവരല്ല നല്ല കമ്യൂണിസ്റ്റുകാർ'. ഇപി കൂട്ടി ചേർത്തു.അതേസമയം ഗവർണർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു.ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ടന്നായിരുന്നു വി മുരളീധരന്റെ പരാമർശം. മുഖ്യമന്ത്രിയുടെ വിരട്ടല്‍ പാര്‍ട്ടി കമ്മിറ്റിയില്‍ മാത്രം മതിയെന്നും വി മുരളീധരൻ പറഞ്ഞു.

'അഴിമതിക്കെതിരെ കര്‍ശന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ അതേ നയമാണ് ഗവര്‍ണറും സ്വീകരിക്കുന്നത്. ഭരണഘടനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഉത്തരവാദിത്തമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമാണ്, ഇത് അഴിമതിയാണ്. ഗവര്‍ണര്‍ക്കെതിരെ ആക്രമണ ശമ്രമുണ്ടായെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. വി മുരളീധരന്‍ കുറ്റപ്പെടുത്തി.

'ഇപി എന്ന മഹാനായ മനുഷ്യൻ യുഡിഎഫ് ഭവനത്തിന്റെ ഐശ്വര്യം', പരിഹാസവുമായി വിഡി സതീശൻ'ഇപി എന്ന മഹാനായ മനുഷ്യൻ യുഡിഎഫ് ഭവനത്തിന്റെ ഐശ്വര്യം', പരിഹാസവുമായി വിഡി സതീശൻ

English summary
kerala education minister v sivankutty criticize kerala governor arif mohammad khan over university controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X