• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍-പ്രോക്‌സി വോട്ടുകള്‍ പരിഗണിക്കാന്‍ സാധ്യത; ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് തപാല്‍ വോട്ടുകളും പ്രോക്‌സി വോട്ടുകളും അനുവദിച്ചേക്കും. പ്രോക്‌സിവോട്ടുകള്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷമായിരിക്കും ചര്‍ച്ചയും തീരുമാനങ്ങളും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തപാല്‍ വോട്ടുകളും പ്രോക്‌സി വോട്ടുകളും പരിഗണിക്കുന്നത്. വോട്ടെടുപ്പിന് ഒന്നോ രണ്ടോ ദിവസം മുമ്പ് കൊവിഡ് വരുന്നവരില്‍ തപാല്‍ വോട്ട് പ്രായോഗികമല്ല. അതിനാലാണ് പ്രോക്‌സി വോട്ട് കൂടി പരിഗണിക്കുന്നത്.

വോട്ട് ചെയ്യാന്‍ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് രണ്ടില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം എന്നതിനാലാണ് തപാല്‍ വോട്ടും പ്രോക്‌സി വോട്ടുകളും പരിഗണിക്കുന്നത്. കൊവിഡ് വ്യാപിക്കുന്നതിനിടയിലും കൃത്യമായ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

cmsvideo
  ചൈനീസ് വാക്‌സിന്‍ ഡിസംബറില്‍ | Oneindia Malayalam

  അതേസമയം പ്രോക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്തിയാല്‍ അത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാത്രമെ സാധ്യതയുള്ളൂവെന്നും ഇത് ഭരണം പിടിച്ചെടുക്കാനുള്ള ഇടത്പക്ഷത്തിന്റെ രഹസ്യമായ നീക്കങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായകമായ നിലപാടാണെന്നുമാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന ആരോപണം.

  കൊവിഡ് രോഗികള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, 65 വയസിന് മുകളിലുള്ളവര്‍ എന്നിവരെ പരിഗണിച്ചുകൊണ്ടാണ് തപാല്‍ പ്രോക്‌സി വോട്ടുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നത്. ഇതിനായി പഞ്ചായത്ത് മുനിസിപ്പാലിറ്റി ആക്ട് സാധ്യമാവുന്ന തരത്തില്‍ ഭേദഗതി ചെയ്യും. ഇതിനോടൊപ്പം വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂര്‍ കൂടെ നീട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.

  പ്രോകസി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷറെ നേരിട്ട വിളിച്ച് വിയോജിപ്പ് അറിയിച്ചിരുന്നു.

  തദ്ദേശ തെരഞ്ഞെടുപ്പില്‍ തുച്ഛമായ വോട്ടുകള്‍ക്കാണ് ഭരണ മാറുന്നതെന്നും ഇത്തരമൊരു സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമ്മദിദായകരില്‍ സമ്മര്‍ദേ ചെലുത്തി വോട്ട് മറിക്കാനുള്ള ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആശങ്ക.

  ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രചാരണ പരിപാടികള്‍ക്കെല്ലാം കര്‍ശന നിയന്ത്രണവുണ്ടാവും. പൊതു സമ്മേളനങ്ങള്‍ അനുവദിക്കില്ല. പ്രധാനമായും ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം.

  '51? 101? അതോ ഒറ്റ കുത്തിന് തീർത്തോ?..ആർക്കുമറിയില്ല...ചാനൽ ജഡജിമാർക്ക് ആരോടും ഒന്നും ചോദിക്കാനില്ല'

  ഇറാനികളെ വെടിവച്ച് കൊന്ന് യുഎഇ സേന; യുഎഇ കപ്പല്‍ പിടികൂടി ഇറാന്‍... ഗള്‍ഫില്‍ കൈവിട്ട കളി

  500 രൂപയുടെ സാധനങ്ങളില്ല, തൂക്കക്കുറവ്; ഓണക്കിറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ

  English summary
  Kerala Election: Postal votes and proxy votes may be allowed for local body elections in the state
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X