'സുരേന്ദ്രന്റെ ഇരട്ട സ്ഥാനാര്‍ത്ഥിത്വം കൂടിയാലോചനയില്ലാതെ, ചിലരെ പദവിയിൽ ഇരുത്തിയത് പ്രവർത്തകരെ അപമാനിക്കൽ'
കണ്ണൂര്‍: വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ബിജെപി കടുത്ത പ്രതിസന്ധിയിലാണ്. സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും വോട്ട് വിഹിതം കുറയുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി.
ഗൗരവമായ ആത്മ പരിശോധനയും സ്വയംവിമര്‍ശനവും നടത്തണം എന്നാണ് ബിജെപി മുന്‍ അധ്യക്ഷനും ധര്‍മടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും ആയിരുന്ന സികെ പത്മനാഭന്‍ പറയുന്നത്. പാര്‍ട്ടിയുടെ നടപടികളെ അതിരൂക്ഷമായി വിമര്‍ശിച്ചും, പിണറായി വിജയനെ പ്രശംസിച്ചും ആണ് സികെ പത്മനാഭന്റെ പ്രതികരണം. പരിശോധിക്കാം...
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാന ഘട്ടം വരെ പല ആശയക്കുഴങ്ങളും നിലനിന്നത് തിരിച്ചടിയായിട്ടുണ്ട് എന്നാണ് സികെ പത്മനാഭന്‍ പറയുന്നത്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു സികെ പത്മനാഭന്റെ പ്രതികരണം.

പ്രവര്‍ത്തകരുടെ അതൃപ്തി
ബിജെപിയുടെ പ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള അതൃപ്തികളുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടുന്ന മാന്യതയും പരിഗണനയും ലഭിക്കുന്നില്ല എന്ന പരാതി, കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് സികെ പത്മനാഭന്‍ തുറന്നടിക്കുന്നു. ആ പരാതിയ്ക്ക് പരിഹാരം കാണണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ മത്സരം
കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുള്ള സാഹചര്യം എങ്ങനെയാണ് ഉരുത്തിരിഞ്ഞ് വന്നത് എങ്ങനെയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതൊരു പരീക്ഷണം ആയിരുന്നു. ആ പരീക്ഷണം പരാജയപ്പെടുകയും ചെയ്തു എന്നത് അംഗീകരിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

കൂടിയാലോചനയില്ലാതെ
സുരേന്ദ്രന്റെ ഇരട്ട സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എല്ലാ തലത്തിലും വേണ്ടത്ര ഗൗരവത്തോടെയുള്ളകൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മണ്ഡലത്തില്‍ മത്സരിക്കുന്ന വ്യക്തി അവിടത്തെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നത് സംബന്ധിച്ച് നേരത്തേ തന്നെ ദേശീയ നേതൃത്വത്തില്‍ നിന്ന് ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു എന്നും സികെ പത്മനാഭന്‍ വെളിപ്പെടുത്തി.

അന്ന് അത് ചെയ്യേണ്ടിയിരുന്നു
മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍, കെ സുരേന്ദ്രന്‍ തന്നെ അവിടെ മത്സരിക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും സികെ പത്മനാഭന്‍ പറഞ്ഞു. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് കുറേകൂടി പ്രയോജനകരമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതുബോധം
കേരളത്തിലെ പൊതുസമൂഹത്തിന്റെ പൊതു ബോധം എന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതിനെ കണക്കിലെടുക്കാന്‍ കഴിയണം. അതിന് സാധിച്ചില്ലെങ്കില്‍ പരാജയമായിരിക്കും ഫലം എന്നും അദ്ദേഹം പറയുന്നുണ്ട്. സംസ്ഥാന നേതൃത്വത്തെ ലക്ഷ്യംവച്ചുകൊണ്ട് തന്നെയാണ് ഈ പ്രതികരണം.

അബ്ദുള്ളക്കുട്ടിയെ പോലുള്ളവര്‍
പാര്‍ട്ടിയിലേക്ക് പുതിയ ആളുകള്‍ വരുമ്പോള്‍, അവരുടെ മുന്‍കാല ചരിത്രങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാതെ, പാര്‍ട്ടിയുടെ ഉന്നത പദവികള്‍ കൊടുക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണിത് എന്നും അദ്ദേഹം പറഞ്ഞു. എപി അബ്ദുള്ളക്കുട്ടിയെ പോലുള്ളവരുടെ വരവിനെ കുറിച്ചായിരുന്നു പ്രതികരണം.

പിണറായി പ്രശംസ
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ സികെ പത്മനാഭന്റെ പ്രതികരണം. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പിണറായി വിജയനെ വാനോളം പ്രശംസിക്കുകയും ചെയ്തു. പിണറായി വിജയന്‍ ഭരിക്കുന്നതില്‍ ഒരു ദോഷവും ഇല്ലെന്നും കൊവിഡ് പ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് കേരളം കാഴ്ചവച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications