അടപടലം തകര്‍ന്ന് എല്‍ഡിഎഫ്; 7 കക്ഷികള്‍ സംപൂജ്യര്‍; യുഡിഎഫില്‍ മത്സരിച്ചവര്‍ക്കെല്ലാം സീറ്റ്!
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞ് ഇടതുമുന്നണി. എല്‍ ഡി എഫില്‍ നിന്ന് നിലവില്‍ സി പി എമ്മിനും സി പി ഐയ്ക്കും ആര്‍ ജെ ഡിയ്ക്കും മാത്രമാണ് നിലവില്‍ ലീഡ് ഉള്ളത്. കേരള കോണ്‍ഗ്രസ് എം അടക്കം എല്‍ ഡി എഫിലെ ഏഴ് കക്ഷികള്‍ക്ക് ഒരു മണ്ഡലത്തിലും നിലവില്‍ ലീഡ് പിടിക്കാനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്കാണ് എല്‍ ഡി എഫ് ഈ തിരഞ്ഞെടുപ്പില്‍ കടക്കുന്നത് എന്ന് നിശ്ചയം.
സി പി എം, സി പി ഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ ജെ ഡി, എന്‍ സി പി (എസ്പി), ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ഐ എന്‍ എല്‍, കോണ്‍ഗ്രസ് എസ്, ആര്‍എസ്പി (എല്‍) എന്നീ കക്ഷികളാണ് എല്‍ ഡി എഫിലുള്ളത്. 140 അംഗ നിയമസഭയിലേക്ക് എല്‍ ഡി എഫില്‍ നിന്ന് സി പി എം ആണ് ഏറ്റവും കൂടുതല്‍ സീറ്റിലേക്ക് മത്സരിച്ചത്. 77 സീറ്റില്‍ ആണ് സി പി എം ഇത്തവണ ജനവിധി തേടിയത്.

ഇതില്‍ നിലവില്‍ 27-30 സീറ്റില്‍ മാത്രമാണ് എല്‍ ഡി എഫിന് ലീഡ് ഉള്ളത്. 24 സീറ്റില്‍ മത്സരിച്ച സി പി ഐ ലീഡ് ചെയ്യുന്നത് വെറും 9 സീറ്റില്‍ മാത്രമാണ്. മൂന്ന് സീറ്റില്‍ മത്സരിച്ച ആര്‍ ജെ ഡി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം, മൂന്ന് സീറ്റില്‍ മത്സരിച്ച എന്‍സിപി (എസ്പി), ഓരോ സീറ്റുകളില്‍ വീതം മത്സരിച്ച ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ഐ എന്‍ എല്‍, കോണ്‍ഗ്രസ് എസ്, ആര്‍എസ്പി (എല്‍) എന്നീ പാര്‍ട്ടികളൊന്നും ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
അതേസമയം മറുവശത്ത് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം മിന്നുന്ന വിജയമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. യു ഡി എഫില്‍ മത്സരിച്ച എല്ലാ ഘടകകക്ഷികളും നിലവില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, ആര്‍ എസ് പി, കേരള കോണ്‍ഗ്രസ് (ജെ), ആര്‍ എം പി, സി എം പി എന്നീ കക്ഷികളാണ് യു ഡി എഫിലുള്ളത്. ഇതില്‍ 92 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 61 ഇടത്തും ലീഡ് ചെയ്യുന്നു.
26 സീറ്റില്‍ മത്സരിച്ച മുസ്ലീം ലീഗിന് 23 ഇടത്തും എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഏഴിടത്തും നാലിടത്ത് മത്സരിച്ച ആര്‍ എസ് പിക്ക് മൂന്നിടത്തും ഉണ്ട്. ഓരോ സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (ജെ), ആര്‍ എം പി, സി എം പി എന്നീ പാര്‍ട്ടികളും ലീഡ് അതത് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications