കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരത്തോടെ, കിടപ്പുരോഗികള്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കുന്നതിന് പദ്ധതി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ ലഭിച്ചാൽ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി കൊടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ: വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കും. ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കണമെന്നാണ് കണ്ടിട്ടുള്ളത്. കിടപ്പുരോഗികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കും. പ്രവാസികള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്‍കുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം പോകുന്നതെന്ന പ്രശ്നമുണ്ട്. ഭൂരിഭാഗംപേരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവില്‍ കയ്യിലുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും

കിടപ്പുരോഗികള്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് കാണുന്നത്.
കേരള കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി ആന്‍റ് എന്‍വയര്‍മെന്‍റിന്‍റെ അഭിമുഖ്യത്തില്‍ ഔഷധ ഉല്‍പാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്നലെ ഒരു വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു വെബിനാര്‍. നമ്മുടെ വൈറോളജി ഇൻസ്റ്റിറ്റുട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്സിന്‍ നിര്‍മാണ കമ്പനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്സിന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ട്. അക്കാര്യം പരിഗണിക്കും.

18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ മെയ് 19ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 32 വിഭാഗം ആളുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. മെയ് 24ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 11 പുതിയ വിഭാഗങ്ങള്‍ കൂടെ അതോടൊപ്പം ചേര്‍ത്തിരിക്കുന്നു. അതില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴിലിനും പഠനത്തിനുമായി പോകേണ്ടവരെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പഠനവും മറ്റുള്ളവരുടെ ജീവനോപാധികളും നഷ്ടപ്പെടാതിരിക്കാനാണ് അവര്‍ക്കു കൂടെ ആദ്യഘട്ടത്തില്‍ തന്നെ വാക്സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

cm

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍പുണ്ടായ മാര്‍ഗ നിര്‍ദേശമനുസരിച്ച് 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആണ് വിദേശത്തു പോകേണ്ട പലരും യാത്രകള്‍ക്കായി തയ്യാറെടുത്തത്. അതിനാല്‍ രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള സമയം 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിച്ച പുതിയ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അവരെ ബുദ്ധിമുട്ടിലാക്കി. പല രാജ്യങ്ങളും വാക്സിനേഷനു ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ കൂടെ ഉള്‍പ്പെടുത്തണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും അതിനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിന്‍റെ കോവിന്‍ പോര്‍ട്ടലില്‍ സജ്ജമല്ല.

കോവാക്സിനു ഇതുവരെ ഡബ്ലുഎച്ച്ഒ അംഗീകാരം നേടിയെടുത്തിട്ടില്ലാത്തതിനാല്‍ പല രാജ്യങ്ങളും കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നുമില്ല.
ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വേഗം തന്നെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ഈ സാഹചര്യത്തില്‍ വിദേശത്തു പോകേണ്ടവരുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിച്ച വാക്സിനുകള്‍ നല്‍കുമ്പോള്‍ അവരെക്കൂടെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. അതോടൊപ്പം പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ അവര്‍ക്കാവശ്യമായ വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. ആ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ വിസ, ജോലിയുടേയും പഠനാവശ്യങ്ങളുടേയും വിശദാംശങ്ങള്‍ എന്നിവയുമായി വേണം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടത്.

ഇളം റോസിൽ അതീവ സുന്ദരിയായി നടി മൗനി റോയി ചിത്രങ്ങൾ കാണാം

English summary
Kerala expecting more vaccine by June first week, Says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X