Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിക്കാന്‍ പോലും വെള്ളം കിട്ടില്ല ; കേരളത്തെ കാത്തിരിക്കുന്നത് വരള്‍ച്ചയുടെ നാളുകള്‍...

മഴ ലഭ്യത കുറഞ്ഞതും പുഴകളും ജലാശയങ്ങളും മലിനമാവുകയും ചെയ്തതോടെ കുടിവെള്ളംപോവും കിട്ടാതാകും.

തിരുവനന്തപുരം: കുടിക്കാന്‍ പോലും വെള്ളം കിട്ടാത്തത്ര വരള്‍ച്ചയിലേക്കാണ് കേരളം പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴകിട്ടാത്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള ക്ഷാമത്തിലേക്കാണ് നാം നീങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 34ശതമാനം മഴക്കുറവാണ് കേരളത്തിലുണ്ടായത്. സംസ്ഥാനത്തെ നദികളെല്ലാം അതിരൂക്ഷമായ വിധത്തില്‍ മലിനമാണെന്ന് ജലവിഭവ കേന്ദ്രത്തിന്റെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മഴ ലഭ്യത കുറഞ്ഞതും പുഴകളും ജലാശയങ്ങളും മലിനമാവുകയും ചെയ്തതോടെ കുടിവെള്ളംപോവും കിട്ടാതാകും. ശുദ്ധീകരിച്ചാലും ഉപയോഗിക്കാനാവാത്തത്ര മലിനമാണ് കേരളത്തിലെ മുഴുവന്‍ നദികളില്‍. തെക്ക് പടിഞ്ഞാറ് കാലവര്‍ഷം കരുണ കാട്ടാഞ്ഞതോടെ അതിരൂക്ഷമായ വേനലാണ് വരാന്‍ പോകുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരും നല്‍കുന്ന മുന്നറിയിപ്പ്.

 കേരളത്തില്‍ മഴയില്ല

കേരളത്തില്‍ മഴയില്ല

ജൂണ്‍മുതല്‍ സെപ്തംബര്‍ വരെ കേരളത്തില്‍ നല്ല മഴ ലഭിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ 34 ശതമാനമാണ് മഴയുടെ കുറവ്.

കേരളത്തിലെ മണ്‍സൂണ്‍

കേരളത്തിലെ മണ്‍സൂണ്‍

കേരളത്തില്‍ സാധാരണ ജൂലയുടെ പകുതിയോടെ മഴ ശക്തമാകേണ്ടതാണ്. 25 ദിവസത്തെ മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ സെപ്തംബര്‍ അവസാനിച്ചപ്പോള്‍ 17 ദിവസമാണ് മഴ ലഭിച്ചത്.

വരാന്‍പോകുന്നത്‌ വരള്‍ച്ച

വരാന്‍പോകുന്നത്‌ വരള്‍ച്ച

ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ ശക്തമായ മഴ ലഭിച്ചെങ്കില്‍ മാത്രമേ ജനുവരി മുകല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് വെള്ളം ലഭിക്കുകയൊള്ളു. എന്നാല്‍ ഇത്തവണ വരള്‍ച്ച രൂക്ഷമാകും.

മഴ കിട്ടാത്ത ജില്ലകള്‍

മഴ കിട്ടാത്ത ജില്ലകള്‍

തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, വയനാട് ജില്ലകളെയാണ് ഇത്തവണ കാലവര്‍ഷം രൂക്ഷമായി ബാധിച്ചത്. മഴയുടെ ലഭ്യതയില്‍ വളരെധികം കുറവുണ്ടായി.

കേന്ദ്രത്തിന്റെ കണക്ക്

കേന്ദ്രത്തിന്റെ കണക്ക്

മലപ്പുറത്ത് 59 ശതമാനത്തില്‍ നിന്ന് 44 ശതമാനമായും പത്തനംതിട്ടയില്‍ 39 ശതമാനത്തില്‍ നിന്ന് 36 ശതമാനമായും മഴ കുറഞ്ഞു.

പത്ത് വര്‍ഷത്തിനിടെ

പത്ത് വര്‍ഷത്തിനിടെ

കഴിഞ്ഞ 10 വര്‍ഷത്തിനിടെ മഴ കുറവ് ലഭിച്ചത് 2016ല്‍ ആണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റീജിയണല്‍ ഡയറക്ടര്‍ എസ് സുദേവന്‍ പറയുന്നത്.

ജലനിരപ്പ് താഴ്ന്നു

ജലനിരപ്പ് താഴ്ന്നു

മഴ കിട്ടാതായതോടെ കേരളത്തിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനത്തോളം താഴ്ന്നു. കിണറുകളിലും ജലാശയങ്ങിലും വേനലോടെ വെള്ളം വറ്റുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

ജലാശയങ്ങള്‍ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മലമ്പുഴ, പെരിയാര്ഡ റിസര്‍വോയറുകളിലെല്ലാം വെള്ളം കുറവാണ്.

വെദ്യുതി പ്രതിസന്ധി

വെദ്യുതി പ്രതിസന്ധി

മഴ കുറവായതോടെ വേനലില്‍ സംസ്ഥാം രൂക്ഷമായ വൈദ്യുത പ്രതിസന്ധിയും നേരിടും. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും രൂക്ഷായ കുടിവെള്ളപ്രശ്‌നമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+