Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ഒരുമണിക്കൂറില്‍ ആറുശതമാനം പോളിംഗ്, പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് തുടങ്ങി. രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരതന്നെയായിരുന്നു. ആദ്യ ഒരുമണിക്കൂറില്‍ തന്നെ സംസ്ഥാനത്ത് ആറുശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ കോഴിക്കോട് 5.5.,കാസര്‍ക്കോട് 6,കണ്ണൂര്‍ 6.5,വയനാട് 5,ഇടുക്കി 5,കൊല്ലം 5,തിരുവനന്തപുരം 4.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

മുന്‍ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ (ചോമ്പാല), ഒ.രാജഗോപാല്‍, മന്ത്രി വി. എസ്. ശിവകുമാര്‍, കെ.എസ്. ശബരിനാഥന്‍ ( എല്ലാവരും തിരുവനന്തപുരം), ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ (കോഴിക്കോട്), ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (കാസര്‍ക്കോട്) എന്നിവര്‍ കാലത്ത് തന്നെ വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് തിങ്കളാഴ്ച ജനവിധി തേടുന്നത്. 9220 വാര്‍ഡുകളിലായി 1.11 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തിലുള്ളത്.

കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും വോട്ടിങ് മെഷീന്‍ പണിമുടക്കി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ചില ബൂത്തുകള്‍, ഗ്രാമ പ്രദേശങ്ങളായ ചെമ്പനോട, ചക്കിട്ടപാറ, ചെരണ്ടത്തൂര്‍, പയ്യോളി, ഒഞ്ചിയം, മുട്ടുങ്ങല്‍, വളയം എന്നിവിടങ്ങളില്‍ വോട്ടിങ് മെഷീനുകളില്‍ തകരാറുണ്ട്. ഇവിടെ വോട്ടെടുപ്പു നിര്‍ത്തിവച്ചു. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി.

വോട്ടെടുപ്പു സമാധാനപരമായി നടത്താനുള്ള സന്നാഹങ്ങള്‍ പൊലീസും ഏര്‍പ്പെടുത്തി. 38,000 വരുന്ന പൊലീസ് സേന സജ്ജമാണ്. 1316 പ്രശ്‌നബാധിത ബൂത്തുകള്‍ക്കായി പ്രത്യേക നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി. ഇതില്‍ ഏറിയപങ്കും കണ്ണൂരിലാണ് 643. ഒരുമാസത്തോളം നീണ്ട വാശിയോടെയുള്ള പ്രചാരണത്തിനൊടുവില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഒരേസമയം പ്രതീക്ഷയിലാണ്.

ഏഴു ജില്ലകളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഈ മാസം അഞ്ചിനു നടക്കും. 1.41 കോടി വോട്ടര്‍മാരാണുള്ളത്. ഏഴിനാണ് എല്ലാ ജില്ലകളിലെയും വോട്ടെണ്ണല്‍. പുതിയ 28 നഗരസഭകളില്‍ 11 ഇടത്തും ഇന്നു വോട്ടെടുപ്പു നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+