Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊള്ളലാഭം കൊയ്യുന്ന കടകള്‍ക്ക് പൂട്ട് വീഴുന്നു; ശക്തമായ നടപടിയുമായി സര്‍ക്കാര്‍, വ്യാജ പ്രചാരണവും

കോട്ടയം: പ്രളയ ദുരന്തത്തിന്റെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന കടയുടമകള്‍ക്കെതിരെ നടപടികള്‍ തുടങ്ങി. സാധനങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം മേഖലകളില്‍ റേഷണിങ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തി. വിശദമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചു.

ഒട്ടുമിക്ക സാധനങ്ങള്‍ക്കും വില കൂട്ടി വില്‍ക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞു. ഇത്തരം കടയുടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പല സാധനങ്ങള്‍ക്കും കിലോയ്ക്ക് എട്ട് രൂപ വരെ കൂട്ടിയതായി പരിശോധനയില്‍ കണ്ടെത്തി. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കടകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അല്ലാത്ത കടകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

flood

അരി, പഞ്ചസാര, പയര്‍ വര്‍ഗങ്ങള്‍, സവാള, പച്ചക്കറി തുടങ്ങി മിക്ക സാധനങ്ങളുടെയും വില ഉയര്‍ത്തിയാണ് വില്‍ക്കുന്നത്. മൊത്ത വ്യാപാര കടകളില്‍ വില വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ ചരക്കുകള്‍ വരുന്നില്ലെന്നും ഉടന്‍ തീരുമെന്നും പ്രചരിപ്പിച്ചാണ് വില കൂട്ടി വില്‍ക്കുന്നത്.

50 രൂപയുള്ള പച്ചമുളകിന് 80 രൂപ വരെ ഈടാക്കിയതായി പരിശോധനയില്‍ കണ്ടെത്തി. വില കൂട്ടി വില്‍ക്കരുതെന്ന് വ്യാപാരി വ്യവസായി നേതാക്കള്‍ നിര്‍ദേശിച്ചിട്ടും ചില കടക്കാര്‍ അവസരം മുതലെടുത്ത് വില കൂട്ടുകയാണ്. സാധനങ്ങള്‍ പൂഴ്ത്തിവച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കാനും നീക്കം നടക്കുന്നുണ്ട്. ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+