Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടപ്പിറപ്പുകളെ രക്ഷിച്ച ക്യാഷ് ഞങ്ങള്‍ക്ക് വേണ്ട സാറേ; പച്ചമനുഷ്യന്‍റെ ഹൃദയത്തില്‍ നിന്നുള്ള വാക്ക്

ആലപ്പുഴ: കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്ത് എത്തിയത്. സൈന്യവും നേവിയുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ പ്രശംസിക്കപ്പെട്ടത് സ്വമേധായാ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തിയായിരുന്നു.

സൈന്യത്തിന്റെ ചെറിയ ബോട്ടുകളില്‍ കുറച്ച് ആള്‍ക്കാരെ രക്ഷപ്പെടുത്തി എത്തിക്കുമ്പോള്‍ ഇരട്ട എഞ്ചിന്‍ ഘടുപ്പിച്ച ബോട്ടുകളില്‍ ഒരേസമയം ധാരാളം പേരെ പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞു. അവര്‍ക്ക് കേരള സർക്കാർ ചെറിയ സഹായം പ്രഖ്യാപിച്ചപ്പോള്‍ മറുപടിയുമായി എത്തിയ ഒരു മത്സ്യത്തൊഴിലാളി രക്ഷപ്രവര്‍ത്തകനാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ കരം പിടിച്ച്

മത്സ്യത്തൊഴിലാളികളുടെ കരം പിടിച്ച്

കുത്തൊഴുക്കില്‍ സൈന്യത്തിനും നേവിക്കുപോലും എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളില്‍ കടന്നു ചെന്ന മത്സ്യത്തൊഴിലാളികളുടെ കരം പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കയറിയ പതിനായരങ്ങള്‍ അവരുടെ സേവനത്തെ നിറഞ്ഞ മനസ്സോടെ പ്രശംസിച്ചു കൊണ്ടിരിക്കുകായാണ്.

പുറത്തെത്തിച്ചത്

പുറത്തെത്തിച്ചത്

സിനാമാതാരം സലീംകുമാര്‍ ഉള്‍പ്പടെ മത്സ്യത്തൊഴിലാളി ബോട്ടുകളിലായിരുന്നു സുരക്ഷിതസ്ഥാനത്ത് എത്തിയത്. നേവിപോലും ചെന്നെത്താന്‍ പ്രയാസപ്പെട്ടിരുന്ന തന്റെ വീടിരുന്ന സ്ഥലത്ത് എത്തിയ മത്സ്യത്തൊഴിലാളികളാണ് തങ്ങളെ പുറത്തെത്തിച്ചതെന്ന് സലീം കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

ഇന്നലത്തെ പത്രസമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളുടെ സേവനത്തെ പ്രത്യേകം എടുത്തുപറയുകയും അവര്‍ക്ക് ചെറിയ സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വലിയ സാങ്കേതിക സഹായങ്ങളൊന്നുമില്ലാതെ തങ്ങളെ അനുഭവം കരുത്താക്കി പ്രവര്‍ത്തിച്ചവരായിരുന്നു മത്സ്യത്തൊഴിലാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൈവെടിയില്ല

കൈവെടിയില്ല

ഇനി നിങ്ങള് പോയ്‌ക്കോ.. എന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ കൈവെടിയില്ല വ്യക്തമാക്കിയ അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളിബോട്ടുകള്‍ക്ക് ദിവസം 3000 രൂപ സാഹായവും കേടുപാടുകള്‍ അറ്റകുറ്റപണി ചെയ്യാനുള്ള സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

സ്വീകരണം

സ്വീകരണം

ഇതിന് പുറമെ ബോട്ടുകള്‍ തിരിച്ച് തീരങ്ങളില്‍ എത്തിക്കും, ആവശ്യമായ ഇന്ധനം നല്‍കും, നാട്ടില്‍ തിരിച്ചെത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുട്ടുണ്ട്.

ഖയസ് മുഹമ്മദ്

ഖയസ് മുഹമ്മദ്

മുഖ്യമന്ത്രിയുടെ തീരുമാനം മത്സ്യത്തൊഴിലാളികളോടുള്ള കേരളത്തിന്റെ കടപ്പാടാണെങ്കില്‍ ഏവരേയും ഞെട്ടിച്ചുകളഞ്ഞത് ഒരു മത്സ്യത്തൊഴിലാളിയുടെ മകനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുകയും ചെയ്ത ഖയസ് മുഹമ്മദ് എന്ന വ്യക്തിയായിരുന്നു.

കേരളത്തിന്റെ സൈന്യം

കേരളത്തിന്റെ സൈന്യം

ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിനുള്ള പൈസ ഞങ്ങള്‍ക്ക് വേണ്ട സാര്‍ , കേരളത്തിന്റെ സൈന്യം ആണെന്ന് പറഞ്ഞതില്‍ ആണ് സാര്‍ സന്തോഷം. ബോട്ട് നന്നാക്കി തന്നാല്‍ മാത്രം മതിയാകും' എന്നാകും ഖയസ് വീഡിയോയിലൂടെ വ്യക്തമാക്കിയത്.

ഹാര്‍ബറില്‍

ഹാര്‍ബറില്‍

ഫോര്‍ട്ട് കൊച്ചി ഭാഗത്ത് നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ സംഘത്തില്‍ ഖയസ് മുഹമ്മദും ഉണ്ടായിരുന്നു. ഒരു മത്സ്യത്തൊഴിലാളികളുടെ മകനായ എന്നെയും സഹോദരങ്ങളേയും ബാപ്പപോറ്റിയത് ഹാര്‍ബറില്‍ പണിയെടുത്താണ്.

അഭിമാനം കൊള്ളുന്നു

അഭിമാനം കൊള്ളുന്നു

എന്റെ കൂട്ടുകാരോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. കേരളത്തിന്റെ സൈന്യം മത്സ്യത്തൊഴിലാളികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞതറിഞ്ഞു അതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഖ്യാപനം

പ്രഖ്യാപനം

വേറെ ഉപജീവനമാര്‍ഗ്ഗങ്ങല്‍ ഒന്നും ഇല്ലാത്ത ഞങ്ങള്‍ക്ക് ബോട്ടുകള്‍ റിപ്പയര്‍ ചെയ്ത് നല്‍കും എന്ന പ്രഖ്യാപനം മതി. അതല്ലാതെ മറ്റു സഹായങ്ങളൊന്നും വേണ്ടായെന്നും അദ്ദേഹം വീഡിയോയിലുൂടെ വ്യക്തമാക്കുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഖയസ് മുഹമ്മദിന്‍റെ പ്രതികരണം

Recommended Video

cmsvideo
    ഇതാണ് മനുഷ്യത്വത്തിന്റെ സല്യൂട്ട് | OneIndia Malayalam
    ദുരിതാശ്വാസ നിധി

    ദുരിതാശ്വാസ നിധി

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+