കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം; സൗജന്യമല്ല, കിലോയ്ക്ക് 25 രൂപ നല്‍കണം: മന്ത്രി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Morning News Focus | കേരളത്തിന് നൽകിയ അധിക അരിയ്ക്ക് വില ഈടാക്കുമെന്ന് കേന്ദ്രം

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായുള്ള ആക്ഷേപം വ്യാപമാണ്. അടിയന്തര സഹായമായി 2000 കോടി രൂപ ചോദിച്ച കേരളത്തിന് കേന്ദ്രം 500 കോടി മാത്രമായിരുന്നു അനുവദിച്ചത്. ഇതിനെ തുടര്‍ന്ന് കേന്ദ്രത്തിനെ കേരളത്തില്‍ പ്രതിഷേധം ശക്തമാണ്.

<strong>പത്മകുമാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി; തോറ്റ് നില്‍ക്കുമ്പോള്‍ കളിനിര്‍ത്തുന്നത് ശരിയല്ലെന്ന്</strong>പത്മകുമാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി; തോറ്റ് നില്‍ക്കുമ്പോള്‍ കളിനിര്‍ത്തുന്നത് ശരിയല്ലെന്ന്

കേന്ദ്രം സഹായിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും വ്യക്തമാക്കിയെങ്കിലും കേന്ദ്രത്തില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സഹായം അപര്യാപ്തമാണെന്ന് മറ്റ് മന്ത്രിമാരും പ്രതിപക്ഷവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കേരളത്തിന് അരി അനുവദിക്കുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളും പുറത്തുവന്നത്. ഇപ്പോള്‍ കേരളത്തിന് അരി അനുവദുക്കുന്നതില്‍ അന്തിമ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍.

സംസ്ഥാനം ആവശ്യപ്പെട്ടത്

സംസ്ഥാനം ആവശ്യപ്പെട്ടത്

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ഒരു ലക്ഷത്തി പതിനെണ്ണായിരും മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്രയും നല്‍കാനാവില്ലെന്നും എണ്‍പത്തി ഒന്‍പതിനായിരും മെട്രിക് ടണ്‍ അരി നാല്‍കാമെന്നും കേന്ദ്ര അറിയിക്കുകയും ചെയ്തിരുന്നു.

ആദ്യ ഘട്ടത്തില്‍

ആദ്യ ഘട്ടത്തില്‍

അരി സൗജന്യമാണെന്നായിരുന്നു ആദ്യഘട്ടത്തില്‍ കരുതിയിരുന്നതെങ്കിലും ഒരു കിലോയ്ക്ക് 25 നൂപ നിരക്കില്‍ കേരളം 228 കോടി നല്‍കണമെന്നായിരുന്നു ഉത്തരവിറങ്ങിയത്. ഇത് ഉടനടി നല്‍കേണ്ടെന്ന ഒരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്

ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്

സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രം അനുവദിക്കുന്ന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക കുറച്ച ശേഷമെ നല്‍കു എന്നും കേന്ദ്ര ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സൗജന്യ അരിപോലും ലഭിക്കാതെ പ്രളയത്തെ നേരിടേണ്ട ഗതികേടിലായി കേരളം.

പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കേയാണ് അരി സൗജന്യമാണെന്ന് പ്രഖ്യാപനവുമായി കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ രംഗത്ത് വന്നത്.

രാവിലാസ് പാസ്വാന്‍

രാവിലാസ് പാസ്വാന്‍

ദുരിതാശ്വാസമായാണ് കേരളത്തിന് അരി അനുവദിച്ചതെന്നാണ് രാവിലാസ് പാസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മൂന്നു മാസത്തേക്ക് താങ്ങുവിലയക്ക് അധികമായി അരിയും കേന്ദ്രം നല്‍കും. ഇപ്പോള്‍ പണം നല്‍കാതെ കേരളത്തിന് 30 ദിവസത്തിനുള്ളില്‍ അരി എഫിസിഐയില്‍ നിന്ന് സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കയിരുന്നു.

പഴയ ഉത്തരവ്

പഴയ ഉത്തരവ്

അരി സൗജന്യമാണെന്ന് രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കിയെങ്കിലും പഴയ ഉത്തരവ് പുതുക്കി ഇറങ്ങാതിരുന്നതിനാല്‍ അരിയുടെ കാര്യത്തില്‍ അവ്യക്തത തുടരുകയായിരുന്നു. എന്നാല്‍ ഇന്നലെ കേന്ദ്രമന്ത്രിയെ കണ്ട കേരളത്തിലെ എംപിമാരോട് അരി അനുവദിക്കുന്ന കാര്യത്തിലെ അന്തിമ നിലപാട് രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കുകയായിരുന്നു.

എംപിമാരെ അറിയിച്ചത്

എംപിമാരെ അറിയിച്ചത്

കേരളത്തിന് നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈടാക്കുമെന്നാണ് ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംഘത്തെ അറിയിച്ചത്.

25 രൂപ നിരക്കില്‍

25 രൂപ നിരക്കില്‍

ഇതോടെ കേന്ദ്രം അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ കേന്ദ്രത്തിന് കേരളം നല്‍കേണ്ടി വരും. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ഒരുമാസത്തെ റേഷന്‍ വിഹിതമായി 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.

മണ്ണെണ്ണയും

മണ്ണെണ്ണയും

അരിക്ക് പിന്നാലെ മണ്ണെണ്ണ നല്‍കുന്നതില്‍ കേരളത്തോട് കേന്ദ്രം അവഗണ കാട്ടിയിരുന്നു. പ്രളയം നേരിടുന്നതിന്റെ ഭാഗമായി സൗജന്യ മണ്ണെണ്ണ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗജന്യമായി മണ്ണെണ്ണ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു.

12000 കിലോ ലിറ്റര്‍

12000 കിലോ ലിറ്റര്‍

12000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം കേരളത്തിന് നല്‍കും. എന്നാല്‍ സബ്‌സിഡി ഉണ്ടാകില്ലെന്നാണ് കേന്ദ്ര തീരുമാനം. സബ്‌സിഡി ഉണ്ടെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. എന്നാല്‍ സബസിഡി ഇല്ലാത്തതിനാല്‍ ലിറ്ററിന് 70 രൂപ നിരക്കിലാണ് മണ്ണെണ്ണ വങ്ങേണ്ടി വരിക.

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
kerala flood2018; kerala to pay price for rice from centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X