കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് സഹായം വേണ്ടെന്ന വിവാദ ഓഡിയോ; സുരേഷ് കൊച്ചാട്ടില്‍ ബിജെപി ഐടി സെല്‍ അംഗമെന്ന്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങള്‍ക്ക് നേരിടേണ്ടിവന്ന മഹാദുരന്തത്തെ ഒരു ജനത ഒറ്റക്കെട്ടായി നേരിട്ടപ്പോള്‍ പിന്നില്‍ നിന്ന് കുത്തിയ ചിലരെങ്കിലും ഉണ്ടായിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ വരെ കേരളത്തില്‍ ഐക്യദാര്‍ഡ്യുവും സഹായവും പ്രഖ്യാപിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഒരു വിഭാഗം കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.

<strong>പരസ്യത്തിന് 5000 കോടി, കേരളത്തിന് 500 കോടി; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്</strong>പരസ്യത്തിന് 5000 കോടി, കേരളത്തിന് 500 കോടി; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

കേരളത്തെ സഹായിക്കരുതെന്നുള്ള ആഹ്വാനം കൂടുതലായി പ്രചരിച്ചതും ഒരു വിഭാഗത്തിന്‍റെ അനുകൂല പ്രൊഫെെലില്‍ നിന്നായിരുന്നു. കേരളത്തിലുള്ളവര്‍ അവിശ്വാസികളാണ്, അവര്‍ ബീഫ് തിന്നുവരാണ് അതുകൊകൊണ്ടൊക്കെ അവരെ സഹായിക്കരുതെന്ന സന്ദേശമായിരുന്നു ദേശീയ തലത്തില്‍ പ്രചരിച്ചത്.

വാട്‌സാപ്പ്

വാട്‌സാപ്പ്

കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ആരും ധനസഹായമോ മറ്റ് അവശ്യവസ്തുക്കളോ നല്‍കരുതെന്നും കേരളത്തില്‍ എല്ലാവരും പണക്കാര്‍ ആണെന്നും പറഞ്ഞുള്ള ഒരു വാട്‌സാപ്പ് സന്ദേശം ഈയിടെ ഇതരസംസ്ഥാനങ്ങളിലടക്കം പ്രചരിച്ചിരുന്നു.

സുരേഷ് കൊച്ചാട്ടില്‍

സുരേഷ് കൊച്ചാട്ടില്‍

ഈ ഓഡിയോ സന്ദേശത്തിന് പിന്നില്‍ സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനയായ സുരേഷ് കൊച്ചാട്ടില്‍ ആണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇയാള്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ പ്രധാനപങ്കുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ ആരോപിക്കുന്നു.

അതിസമ്പന്നര്‍

അതിസമ്പന്നര്‍

കേരളത്തിലെ പ്രളയബാധിതരെല്ലാം അതിസമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് പണത്തിന്റെ ആവശ്യമേ ഇല്ല. അവര്‍ക്ക് വേണ്ടി സാനിറ്ററി നാപ്കിനുകളോ മെഴുകുതിരികളോ വാങ്ങി നല്‍കേണ്ട കാര്യമില്ല. ഇവിടെ എല്ലാ വീടുകളിലും വൈദ്യുതിയുണ്ട്.

അരി കഴിക്കില്ല

അരി കഴിക്കില്ല

അതുകൊണ്ട് മെഴുകുതിരിയും തീപ്പെട്ടിയുമെല്ലാം ലിസ്റ്റില്‍ നിന്നും ഒഴിവാക്കിക്കൊള്ളുക. അവര്‍ നിങ്ങള്‍ നല്‍കുന്ന കുറഞ്ഞ നിലവാരത്തിലുള്ള അരി കഴിക്കില്ല. കാരണം മലയാളികള്‍ ഉയര്‍ന്ന തരം വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. നിങ്ങള്‍ നേരിട്ട് വന്ന് വസ്തുക്കള്‍ നല്‍കാന്‍ ശ്രമിക്കുക.

ആവശ്യത്തില്‍ കൂടുതല്‍

ആവശ്യത്തില്‍ കൂടുതല്‍

കേരളത്തില്‍ എല്ലായിടത്തും പ്രളയം ബാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കണം. ആന്ധ്രയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ പലരും വസ്ത്രങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് അവരത് വലിച്ചെറിയുകയായിരുന്നു. ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തില്‍ കൂടുതല്‍ വസ്തുക്കളുണ്ട് എന്നായിരുന്നു സുരേഷ് കൊച്ചാട്ടിലിന്റെ വാട്‌സാപ്പ് ഓഡിയോയില്‍ അടങ്ങിയ സന്ദേശം.

പ്രതിഷേധം

പ്രതിഷേധം

ഇതിനെതിരെ വ്യാപകവിമര്‍ശനങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നത്. സുരേഷ് കൊച്ചാട്ടിലിന്റെ ഫെയ്‌സ്ബുക്കില്‍ അടക്കം മലയാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുള്ളതായി പിന്നീട് സുരേഷ് കൊച്ചാട്ടില്‍ ഫെയ്‌സ്ബുക്കിലൂടെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു

സേവാഭാരതിക്ക്

സേവാഭാരതിക്ക്

കേരളത്തിന് സഹായം നല്‍കരുതെന്ന് പറഞ്ഞ സുരേഷ് സഹായങ്ങള്‍ സേവാഭാരതിക്ക് നല്‍കുക എന്നും പറഞ്ഞിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയുടെ ചുമതലക്കാരനാണ് ഇയാളെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചേഞ്ച് 2014

ചേഞ്ച് 2014

ചേഞ്ച് 2014 എന്ന പേരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി രൂപം കൊടുകത്ത എട്ടംഗ സംഘത്തിന്റെ തലവര്‍ കൂടിയായിരുന്നു സുരേഷ് എന്നാണ് റിപ്പോര്‍ട്ട്. മതേതരവാദികളോടും കമ്മ്യൂണിസ്റ്റുകളോടും വെറുപ്പാണെന്നും സുരേഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കിയിരുന്നു.

നിലപാടില്‍ ഉറച്ച്

നിലപാടില്‍ ഉറച്ച്

സുരേഷിന്റെ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തിരുത്താന്‍ തയ്യാറാവാതിരുന്നു അദ്ദേഹം വീണ്ടും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സത്യത്തിന് വേണ്ടി എന്തും നേരിടാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിക്കൊണ്ടും ഇയാള്‍ വീണ്ടും രംഗത്ത് വന്നിരുന്നു.

Recommended Video

cmsvideo
പ്രളയ ദുരിതത്തിൽ മരിച്ചവരെ ‘ബലിദാനികളാക്കി' സുരേന്ദ്രന്റെ പോസ്റ്റ്

ഫെയ്സ്ബുക്ക് പോസ്റ്റ്

നിലാപടില്‍ ഉറച്ച് സുരേഷ് കൊച്ചാട്ടില്‍

<strong>പ്രളയത്തില്‍ എത്തിയ ' അതിഥികള്‍'; വീട്ടില്‍ നിന്ന് കൊന്നത് 35 പാമ്പുകളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍</strong>പ്രളയത്തില്‍ എത്തിയ ' അതിഥികള്‍'; വീട്ടില്‍ നിന്ന് കൊന്നത് 35 പാമ്പുകളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary
sureshkochattil asks people dont donate kerala relieffund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X