കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ നിരവധി ആളുകള്‍ കുടുങ്ങി; യുദ്ധസമാന രക്ഷാപ്രവര്‍ത്തനവുമായി സൈന്യവും നേവിയും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കനത്തമഴയെത്തുടര്‍ന്ന് പത്തനത്തിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി ഭാഗങ്ങളില്‍ ആളുകള്‍ വീടുകളില്‍ ഒറ്റപ്പെട്ടു. മഴകനത്തതോടെ ഈ മേഖലകളിലെ താഴ്ന്ന ഭാഗങ്ങളില്‍ പലതും ഇന്നലെ ഉച്ചയോടെ തന്നെ വെള്ളത്തിനടിയിലായി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സഘം വീടിന്റെ രണ്ടാം നിലയിലും മറ്റ് ഉയര്‍ന്ന മേഖലയിലെ വീടുകളിലും കഴികുകയായിരുന്നു.

<strong>റെഡ് അലർട്ട് തുടരും.. കേരളം മുഴുവൻ ഇന്ന് വിദ്യഭ്യാസ അവധി.. മരണസംഖ്യ 75 കടന്നു! മഴയും കാറ്റും ഇന്നും!</strong>റെഡ് അലർട്ട് തുടരും.. കേരളം മുഴുവൻ ഇന്ന് വിദ്യഭ്യാസ അവധി.. മരണസംഖ്യ 75 കടന്നു! മഴയും കാറ്റും ഇന്നും!

എന്നാല്‍ വൈകുന്നേരത്തോടെ പമ്പയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ വീടുകളില്‍ കഴിഞ്ഞവര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. വീടിന്റെ താഴത്തെ നില പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെ അയ്യായിരത്തിലേറെ ആളുകള്‍ വീടുകളില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. രാത്രിയോടെ തന്നെ ജില്ലാ ഭാരണകൂടം ഇടപെട്ട് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പത്തനംത്തിട്ടയില്‍

പത്തനംത്തിട്ടയില്‍

സൈന്യത്തിന്റേയും നേവിയുടേയും ദേശീയ ദുരന്തനിവാരണ സേനയുടേയും നേതൃത്വത്തിലാണ് പത്തനംത്തിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇന്നലെ രാത്രിയോടെ ഇവര്‍ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്.

പമ്പയുടെ തീരത്ത്

പമ്പയുടെ തീരത്ത്

പാങ്ങോട്ട് മിലിട്ടറി ക്യാമ്പില്‍നിന്നുള്ള 30 അംഗ സേനയാണ് പത്തനംത്തിട്ടിയിലേക്ക് എത്തിയത്. പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവര്‍ക്കൊപ്പം എന്‍ഡിഎആര്‍എഫ്, ഫയര്‍ഫോഴ്‌സ് പോലീസ് സേനകളുമുണ്ട്.

നേരം പുലര്‍ന്നതോടെ

നേരം പുലര്‍ന്നതോടെ

കുടൂതല്‍ ബോട്ടുകള്‍ സ്ഥലത്തെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. രാത്രി മന്ദഗതിയിലായിരുന്ന രക്ഷാപ്രവര്‍ത്തനം നേരം പുലര്‍ന്നതോടെ ദ്രുതഗതിയിലാക്കിയിട്ടുണ്ട്. മത്സ്യബന്ധനിത്തിന് ഉപയോഗിക്കുന്ന വലിയ ബോട്ടുകള്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Recommended Video

cmsvideo
പത്തനംതിട്ടയിൽ ഒറ്റപെട്ടത്‌ ആയിരക്കണക്കിന് പേർ| Oneindia Malayalam
കണ്‍ട്രോള്‍ റൂമും

കണ്‍ട്രോള്‍ റൂമും

നീണ്ടകരയില്‍ നിന്ന് പത്ത് വലിയ ഫിഷിങ്ങ് ബോട്ടുകളാണ് പത്തനംത്തിട്ടിയില്‍ എത്തിച്ചിരിക്കുന്നത്. ജില്ലാഭരണകൂടംത്തിന്റേയും താലൂക്ക് ഓഫിസിലേയും വിവിധ വില്ലേജ് ഓഫീസുകളിലേയും ജീവനക്കാരും കണ്‍ട്രോള്‍ റൂമും സജീവമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ രംഗത്തുണ്ട്.

English summary
Kerala floods 2018; army rescue team in patthanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X