കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ നനയാതിരിക്കാന്‍ ചോദിച്ചത് പ്ലാസ്റ്റിക് ഷീറ്റ്; യുവാക്കള്‍ നിര്‍മ്മിച്ചു നല്‍കിയത് പുത്തന്‍ വീട്

Google Oneindia Malayalam News

കൊച്ചി: പ്രളയത്തിന് മുമ്പ് വരെ ഒരു കൊച്ചു ഷെഡ്ഡിലായിരുന്നു രമ താമസിച്ചിരുന്നത്. പ്രളയം വന്നതോടെ അത് തകരുകയും തലചായ്ക്കാന്‍ ഒരിടം ഇല്ലാതാവുകയും ചെയ്തു. ഈ ഒരു അവസ്ഥയിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ യുവാക്കളോട് ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരാമോ എന്ന് ചോദിച്ചത്. പ്ലാസ്റ്റിക് ഷീറ്റായിരുന്നില്ല പകരമൊരു വീട് തന്നെയായിരുന്നു ആ യുവാക്കള്‍ പിന്നീട് രമക്ക് നിര്‍മ്മിച്ച് നല്‍കിയത്.

<strong>'ചങ്കിലെ ചൈന' ചിന്തയുടെ ചങ്കില്‍തന്നെ കൊണ്ടു; ശശി, ബിഷപ്പ് വിഷയങ്ങളില്‍ മൗനം, പ്രതിഷേധം, ട്രോള്‍</strong>'ചങ്കിലെ ചൈന' ചിന്തയുടെ ചങ്കില്‍തന്നെ കൊണ്ടു; ശശി, ബിഷപ്പ് വിഷയങ്ങളില്‍ മൗനം, പ്രതിഷേധം, ട്രോള്‍

പറവൂര്‍ വടക്കുംപുറം തൈക്കൂട്ടത്തില്‍ ശ്രീനിവാസന്റെ ഭാര്യ രമയ്ക്കാണ് സമൂഹമാധ്യമ സൗഹൃദക്കൂട്ടായ്മ വീടൊരുക്കി നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തോടെ തനിച്ച് താമസിച്ച് വരുമ്പോഴാണ് ആകെ ഉണ്ടായിരുന്നു ഷെഡ്ഡും തകര്‍ന്നു വീണത്. രമയുടെ ദുരിതാവസ്ഥ മനസ്സിലാക്കിയ യുവാക്കള്‍ വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ച് വെറും 16 ദിവസം കൊണ്ട് രമയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.

<strong>കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്തമഴയക്ക് സാധ്യത; യെല്ലോഅലർട്ട് പ്രഖ്യാപിച്ചു</strong>കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്തമഴയക്ക് സാധ്യത; യെല്ലോഅലർട്ട് പ്രഖ്യാപിച്ചു

ഒരു കിടപ്പുമുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവ അടങ്ങുന്ന വീടാണ് നിര്‍മ്മിച്ചത്. മേല്‍ക്കൂര ഷീറ്റ് വിരിച്ച് സീലിങ്ങ് ചെയ്ത വീടിന്റെ നിലം ടൈല്‍ പാകിയിട്ടുണ്ട്. വീട് നിര്‍മ്മാണത്തിനായി രണ്ടര രക്ഷം രൂപയാണ് സമാഹരിച്ചത്. ഞാറാഴ്്ച്ച നടന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങങ്ങില്‍ ആരും ക്ഷണിക്കാതെ തന്നെ എംഎല്‍എയും ജനപ്രതിനിധികളും കാലാകാരന്‍മാരും അടങ്ങുന്ന നിരവധി ആളുകള്‍ പങ്കെടുത്തു.

house

English summary
kerala floods2018; fb group made house for lady from kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X