കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാട് നീക്കം; ഭീഷണി കേരളത്തിന്, സർക്കാർ ഇടപെടുന്നു

  • By Desk
Google Oneindia Malayalam News

മുല്ലപ്പെരിയാര്‍: സംസ്ഥാനത്ത് കനത്ത മഴ ഓഗസ്റ്റ് 18 വരെ തുടരുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതിയില്‍ ബുധനാഴ്ച്ച മലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി 6 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 49 അയി. ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടിരുന്നു. അതേ സമയം പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിസമ്മതിച്ചിരിക്കുകയാണ്.

രണ്ടരയോടെ

രണ്ടരയോടെ

ജലനിരപ്പ് 140.15 അടിയില്‍ എത്തിയപ്പോഴാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മുല്ലപ്പെരിയാറിന്റെ സ്പില്‍വേയിലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിട്ടത്. ആകെയുള്ള പതിമൂന്ന് ഷട്ടറുകള്‍ ഒരടിയോളമാണ് തുറന്നത്.

വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി

വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി

മുല്ലപ്പെരിയാല്‍ അണക്കെട്ട് തുറന്നാല്‍ വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴിയാണ് ഇടുക്കി അണക്കെട്ടിലേക്ക് എത്തുന്നത്. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്ന അയ്യായിരത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

പതിനായിരം അടിയോളം

പതിനായിരം അടിയോളം

മുല്ലപ്പെരിയാറില്‍ നിന്ന് സെക്കന്റില്‍ 9200 ഘനയടി വെള്ളമാണ് സ്പില്‍ വേ വഴിപുറത്തേക്ക് ഒഴുക്കുന്നത്. 3000 ഘനയടിയില്‍ നിന്ന് ഘട്ടംഘട്ടമായി 9200 അടിയിലെത്തിക്കുകയായിരുന്നു. ഒരോ സെക്കന്റിലും പതിനായിരം അടിയോളം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുകയാണ്. വെള്ളം ഒഴുക്കിവിട്ടിട്ടും ഡാമിലെ ജലനിരപ്പ് കൂടികൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട്

തമിഴ്‌നാട്

അതേസമയം കനത്തമഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് വിസമ്മതിച്ചിരുക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയാക്കാനാണ് തമിഴ്‌നാട് നീക്കം നടത്തുന്നത്. ഈ നീക്കത്തില്‍ നിന്ന് പിന്മാറാന്‍ തമിഴ്നാടിനോട് കേരളം ആവശ്യപ്പെടും

ശ്രമം

ശ്രമം

സുപ്രീംകോടതി ഉത്തരവുപ്രകാരം 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം. ആ കണക്ക് വരെ ജലനിരപ്പ് എത്തിക്കാനാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ശ്രമം. സെക്കന്‍ഡില്‍ 13,93,000 ലീറ്റര്‍ വെള്ളമാണ് മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ തുറന്നു വിടുന്നത് പതിനായിരം അടിയോളം വെള്ളം മാത്രമാണ്.

ജലനിരപ്പ് വീണ്ടും

ജലനിരപ്പ് വീണ്ടും

142 ,അടിയില്‍ ജലനിരപ്പ് എത്തുന്നത് അണക്കെട്ടിന്റെ സുരക്ഷക്ക് ഭീഷണിയാണ്. മുല്ലപ്പെരിയാറിലെ വെള്ളം നിയന്ത്രിക്കാന്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തിയേക്കും. അതോടെ ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും ഇടുക്കിയിലെ ജലനിരപ്പ് 2398.66 അടിയിലെത്തിരിക്കുയാണ്. ഒരോ സെക്കന്‍ലും 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ചെറുതോണി അണക്കെട്ട് വഴി പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.

കനത്തമഴ

കനത്തമഴ

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴും കനത്തമഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാം. ജലനിരപ്പ് 142 അടിയില്‍ എത്താനായി നില്‍ക്കുകയാണ്. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി 12 ലക്ഷംലിറ്ററോളമോ അതില്‍ കൂടുതലോ ഓഴുക്കി വിട്ടേക്കും.

ദുരിതാശ്വാസ ക്യാമ്പിലേക്ക്

ദുരിതാശ്വാസ ക്യാമ്പിലേക്ക്

ഇതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയരുന്നത് എറണാകുളത്ത് കൂടുതല്‍ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കും. പെരിയാറിന്റെ തീരത്ത് നിന്ന് കൂടുതല്‍ ആളുകളെ ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

English summary
kerala floods 2018; mullaperiyar water level increasing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X