• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒന്നും കൊടുക്കേണ്ട എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവങ്ങളെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: കഴിഞ്ഞ പ്രളയകാലത്തെ സമചിത്തതയോടെ കൈകാര്യം ചെയ്തതിൽ കയ്യടി നേടിയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതബാധിത പ്രദേശങ്ങളിൽ ആദ്യം ഓടിയെത്തി വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുന്നതിന് പകരം തലസ്ഥാനത്തിരുന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് മുഖ്യമന്ത്രി അന്ന് ചെയ്തത്. ഇക്കുറിയും മുഖ്യമന്ത്രി ആ വഴിയിൽ തന്നെയാണ്.

അതിനിടെ ദുരിതം ഏറെ ബാധിച്ച വയനാട്ടിലേക്ക് എത്താനും മുഖ്യമന്ത്രി പിണറായി വിജയൻ സമയം കണ്ടെത്തി. ദുരിതാശ്വാസ ക്യാമ്പിലെത്തുകയും ദുരിതബാധിതർക്ക് പറയാനുളളത് കേൾക്കുകയും ചെയ്തു. കൈകോർത്തു നാം അതിജീവിക്കും ഈ പ്രതിസന്ധിയെ എന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

എല്ലാ ആശ്വാസവും നൽകാൻ ശ്രമം

എല്ലാ ആശ്വാസവും നൽകാൻ ശ്രമം

'' സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷക്കെടുതിയിൽ വലിയ ദുരന്തങ്ങളുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനത്തുമാണ്. ഉരുൾപൊട്ടലിൽ കൂട്ടമരണം സംഭവിച്ച രണ്ടു സ്ഥലങ്ങളിലും ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ ക്യാംപുകളിൽ കഴിയുന്നവരെ ഇന്ന് നേരിൽ ചെന്ന് കണ്ടു. ദുരിതബാധിതർക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും ആകാവുന്ന എല്ലാ ആശ്വാസവും നൽകാൻ ശ്രമിക്കുകയാണ്.

മുപ്പത്തി ഒന്നായിരം കോടി രൂപയെങ്കിലും വേണം

മുപ്പത്തി ഒന്നായിരം കോടി രൂപയെങ്കിലും വേണം

ഇന്ന് വൈകിട്ടുവരെ സംസ്ഥാനത്താകെ എൺപത്തിയാറു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1243 ദുരിതാശ്വാസ ക്യാമ്പുകളിൽ 224506 പേർ ഇപ്പോൾ കഴിയുന്നുണ്ട്.

മഹാപ്രളയത്തിന് ഒരു വർഷം തികയുമ്പോൾ ഉണ്ടായ ഈ കെടുതി നമ്മെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുള്ള ഇടപെടലാണ് ആവശ്യം. കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന എന്ത് സഹായവും അധികമാകില്ല. കഴിഞ്ഞ വർഷം പ്രളയം സൃഷ്ടിച്ച തകർച്ചയിൽ നിന്ന് കേരളത്തെ പുനർനിർമ്മിക്കാൻ മുപ്പത്തി ഒന്നായിരം കോടി രൂപയെങ്കിലും വേണം എന്നാണ് യു എൻ ഏജൻസികൾ കണക്കാക്കിയത്.

വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ

വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ

ഈ ഘട്ടത്തിൽ സഹായ ഹസ്തം നീട്ടുന്നവർ ഒട്ടേറെയാണ്. സവിശേഷമായ ചില അനുഭവങ്ങൾ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ല എന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണത്. ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ നടത്തുന്ന ഇടപെടൽ പ്രശംസനീയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു നടത്തിയ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ മാധ്യമങ്ങൾ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ രംഗത്തു വന്നു. നേരിയ അപവാദമേ അതിനുള്ളൂ.

മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം

മാധ്യമപ്രവർത്തകർക്ക് അഭിനന്ദനം

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായ ശേഖരണം മുടക്കാനുള്ള ശ്രമങ്ങളെയും മാധ്യമങ്ങൾ ശക്തമായി എതിർത്തു. വാർത്തകളിലൂടെ മാത്രമല്ല, മാധ്യമ പ്രവർത്തകർ വ്യക്തിപരമായി വളണ്ടിയർമാരായി രംഗത്തിറങ്ങിയും നടത്തിയ ഇടപെടൽ നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും ആവേശഭരിതരാക്കുന്നതാണ്. തിരുവനന്തപുരം നഗരസഭയിലെ കലക്ഷൻ സെന്ററിൽ നിരവധി മാധ്യമ പ്രവർത്തകരെ കാണാനിടയായി.

കൈകോർത്തു നാം അതിജീവിക്കും

കൈകോർത്തു നാം അതിജീവിക്കും

തലസ്ഥാനത്തെ പ്രസ്സ് ക്ലബ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്. ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും തകർക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാർഢ്യം എന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്ന അവസ്ഥയാണിത്.ദുരിതമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതീവ ജാഗ്രതയോടെ നാം നിൽക്കുകയാണ്. കൈകോർത്തു നാം അതിജീവിക്കും ഈ പ്രതിസന്ധിയെ'' എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വീഡിയോ

വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രി

English summary
Kerala Floods: Chief Minister Pinarayi Vijayan's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X