കോട്ടക്കുന്നില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചാത്തക്കുളം സത്യന്‍റെ ഭാര്യ സരോജിനിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇവരുടെ മകന്‍ ശത്തിന്‍റെ ഭാര്യ ഗീതു, ഒന്നര വയസ്സുള്ള മകന്‍ ധ്രുവ് എന്നിവരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലുകള്‍ക്കൊടുവിലാണ് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്താനായത്.
'നമ്മള് പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്
വെള്ളിയാഴ്ച്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് കോട്ടക്കുന്നിന്‍റെ പടിഞ്ഞാറെ ചെരുവില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുന്നത്. കുന്നിന്‍റെ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം വീട്ടിലേക്ക് കയറാതിരിക്കാന്‍ മറ്റൊരു വശത്തേക്ക് തിരിച്ചു വിടുകയായിരുന്നു. ഇതിനിടയിലാണ് നേരത്തെ വിണ്ടുകീറി നിന്ന കുന്നിന്‍റെ വലിയൊരു താഴേക്ക് പതിച്ചത്. മണ്ണും വെള്ളവും ഒലിച്ചുവരുന്നത് കണ്ട് ശരത്ത് അമ്മയുടെ കൈപിടിച്ച് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും അമ്മ മണിനടിയില്‍പെട്ടു.
ഒഴുകി വന്ന മണ്ണ് വീടിനേയും തകര്‍ത്തുകൊണ്ടാണ് താഴേക്ക് ഒഴുകിയത്. വീടിനടകത്ത് ഉണ്ടായിരുന്ന ശരത്തിന്‍റെ ഭാര്യയും മകനും അതിനടിയില്‍പ്പെട്ടു. അപകടം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ ശനിയാഴ്ച്ചയും തിരിച്ചില്‍ തുടര്‍ന്നെങ്കിലും ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഞാറാഴ്ച്ച നടത്തിയ തിരച്ചിലില്‍ ഗീതുവിന്‍റെയും ധ്രുവിന്‍റെയും ഇന്ന് നടത്തിയ തിരച്ചിലില്‍ സരോജനിയുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൊട്ടടുത്ത കര്‍ണാടകത്തില്‍ അമിത് ഷാ എത്തി; കേരളത്തിന് എന്ത് സഹായം കിട്ടും?കരകയറാന്‍ കേരളം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.