കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂഞ്ഞാറിൽ വലിയ മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയെന്ന് പിസി ജോർജ്, ഇല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി

Google Oneindia Malayalam News

പൂഞ്ഞാർ: കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ വലിയ മഴയ്ക്കും ഉരുൾ പൊട്ടലിനും സാധ്യത ഉണ്ട് എന്ന മുന്നറിയിപ്പുമായി പിസി ജോർജ് എംഎൽഎ. ഫേസ്ബുക്കിലാണ് പിസി ജോർജ് മുന്നറിയിപ്പ് പോസ്റ്റിട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 വരെയുളള തിയ്യതികളിൽ ദുരന്തസാധ്യത ഉണ്ടെന്നും അതേക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു. പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

pc

'' പൂഞ്ഞാർ തെക്കേകര, തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളും ആഗസ്റ്റ് 15 വരെയുള്ള തിയതികളിൽ വലിയ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി കാലങ്ങളിൽ സുരക്ഷിതമായ കേന്ദ്രങ്ങളിൽ മാത്രമേ താമസിക്കാവു എന്ന് ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രസ്‌തുത പഞ്ചായത്തുകളിൽ ക്യാമ്പുകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു''.

ഇതേ വിഷയത്തില്‍ പിസി ജോര്‍ജിന്റെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുമുണ്ട്. അതേസമയം പിസി ജോര്‍ജ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പൂഞ്ഞാറിലെ പഞ്ചായത്തുകള്‍ക്ക് മാത്രമായി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിഭ്രമിക്കാനുളള സാഹചര്യം ഇല്ലെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

English summary
Kerala Floods: PC George's facebook post gives warning to people of Poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X