• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കവളപ്പാറയില്‍ കാണാതായത് 63 പേരെ; 4 മൃതദേഹം കിട്ടി, രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍

live updates

Newest First Oldest First
11:42 PM, 10 Aug
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും നിലമ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു.
10:14 PM, 10 Aug
രാഹുൽ ഗാന്ധി നാളെ കേരളത്തിൽ എത്തും. കവളപ്പാറ സന്ദർശിക്കും
10:09 PM, 10 Aug
കവളപ്പാറയിൽ 9 മൃതദേഹങ്ങൾ കണ്ടെത്തി. ഇനി കണ്ടെത്താനുളളത് 53 പേരെ
9:30 PM, 10 Aug
തൃശൂരിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തൃശൂർ തൊട്ടിപ്പാൾ കാരുകുറ്റി വീട്ടിൽ ദേവദാസ് എന്നയാളാണ് മരിച്ചത്.
8:19 PM, 10 Aug
മലപ്പുറത്ത് 4 ആദിവാസി കോളനികൾ ഒറ്റപ്പെട്ട നിലയിൽ. വാണിയമ്പുഴ, കുമ്പളപാറ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി കോളനികളാണ് ഒറ്റപ്പെട്ടത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവർ കാടുവിട്ട് വരാൻ തയാറായിരുന്നില്ല. ഹെല്കോപ്റ്റർ മാർഗം നാളെ ഭക്ഷണം എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം.
8:16 PM, 10 Aug
കേരളത്തിന് ഉദാരമായ സഹായം ലഭ്യമാക്കുമെന്ന് അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം ഗവർണറെ അറിയിച്ചു
8:16 PM, 10 Aug
വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലേ
7:43 PM, 10 Aug
സംസ്ഥാനത്ത് ആകെ മരണ സംഖ്യ 56 ആയി. കവളപ്പാറയിൽ 58 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രക്ഷാ പ്രവർത്തനത്തിനിടെ ഉരുൾപ്പൊട്ടലുണ്ടായത് രക്ഷാ പ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്.
7:42 PM, 10 Aug
കാസർഗോഡ് വെള്ളരിക്കുണ്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു. ഒരാൾക്ക് സാരമായ പരുക്കുകളേറ്റിട്ടുണ്ട്.
7:29 PM, 10 Aug
മധ്യകേരളത്തിലും പമ്പയിലും മഴ കുറയുന്നു. പെരിയാറിലും പമ്പയിലും ജലനിരപ്പ് കുറയുന്നു.
7:07 PM, 10 Aug
കാസർഗോഡ് വെള്ളരിക്കുണ്ട് വീടിനുള്ളിലേക്ക് മണ്ണിടിഞ്ഞ് വീണു. വീടിനകത്ത് ആളുണ്ടോയെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ തുടരുന്നു. ഇവിടേക്കുള്ള റോഡും ഇടിഞ്ഞ അവസ്ഥയിലാണ്.
7:03 PM, 10 Aug
മഴക്കെടുതിയിൽ കോഴിക്കോട് ജില്ലയിൽ മരിച്ചവരുടെ എണ്ണം 14 ആയി. രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ലിബീഷ്, അനീഷ് എന്നിവരാണ് മരിച്ചത്.
6:35 PM, 10 Aug
സഹായം എത്തിക്കാം
6:28 PM, 10 Aug
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിന്
6:17 PM, 10 Aug
മഴക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ ഇതുവരെ മരിച്ചത് 13 പേര്‍
6:10 PM, 10 Aug
കണ്ണൂര്‍ ജില്ലയില്‍ മഴക്കെടുതിയില്‍ ഇന്ന് മരിച്ചത് 3 പേര്‍
6:09 PM, 10 Aug
കണ്ണൂരില്‍ രണ്ടര വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്‍റെ മകന്‍ ആല്‍ബിനാണ് മരിച്ചത്
6:04 PM, 10 Aug
വ്യാജപ്രാചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
5:29 PM, 10 Aug
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 53 ആയി
5:28 PM, 10 Aug
അട്ടപ്പാടിയിലെ ക്യാംമ്പുകളില്‍ എല്ലാ സഹായങ്ങളും എത്തിക്കുന്നുണ്ടെന്ന് മന്ത്രി എകെ ബാലന്‍
5:14 PM, 10 Aug
മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പ്രത്യേക ട്രെയിന്‍. വൈകീട്ട് 6.20 ന് മംഗലാപുരത്ത് നിന്ന് പുറപ്പെടും
5:11 PM, 10 Aug
കാലിക്കറ്റ് സര്‍വ്വകലാശാല ചൊവ്വാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളം മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും
5:07 PM, 10 Aug
കവളപ്പാറയില്‍ മരണം 5 ആയി
4:39 PM, 10 Aug
ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽ
4:25 PM, 10 Aug
വടകരയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. ഫാസില്‍ (25) നെയാണ് കാണാതായത്
4:23 PM, 10 Aug
കണ്ടെത്താനുള്ളതില്‍ ഇരുപതിലധികം കുട്ടികളും
4:20 PM, 10 Aug
4 പേരുടെ മൃതദേഹം കിട്ടി. ഇനി കണ്ടെത്താനുള്ളത് 59 പേരെ
4:06 PM, 10 Aug
കവളപ്പാറയില്‍ കാണാതായത് 63 പേരെയെന്ന് മലപ്പുറം ജില്ലാ ഭരണകൂടം
4:05 PM, 10 Aug
മലപ്പുറം കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി. ശനിയാഴ്ച രണ്ടാം തവണയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് സംഭവം. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
3:38 PM, 10 Aug
അച്ചന്‍കോവിലാറില്‍ ജലനിരപ്പുയരുന്നു. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
READ MORE

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായ തുടരുന്നു. വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്ര അറിയിക്കുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ മരിച്ചത് 42 പേരാണ്. മലപ്പുറും കോഴിക്കോട് ജില്ലകളില്‍ പത്ത് പേരും വയനാട്ടില്‍ ഒമ്പത് പേരും മരിച്ചു.

kavalappara

English summary
Kerala floods: red alert in seven districts- live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X