• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അറുപതോളം പേർ റാണിമലയിൽ കുടുങ്ങി; റോഡ് ഇല്ല, മലയിലെത്താൻ പുഴ കടക്കണം,എംഎൽഎയും രക്ഷാ പ്രവർത്തനത്തിൽ

വയനാട്: റാണിമലയിൽ അറുപതോളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. പുത്തുലയിൽ നിന്ന് ഏറെ ഉള്ളിലാണ് റാണിമല. നിലവിൽ ഇവിടെ റോഡ് ഇല്ല. ഒരു പുഴ മറികടന്ന് വേണം റാണിമലയിലേക്ക് എത്താൻ. തൽക്കാലം വടംകെട്ടിയാണെങ്കിലും ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. എംഎൽഎ സി കെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള സംഘം റാണിമലയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. റാണിമലയിൽ നിന്ന് ഇരുപതോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് അവസാനമായി ലഭിക്കുന്ന റിപ്പോർട്ട്.

<strong>കാസർകോടും ശക്തമായ മഴ; നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, പുഴകൾ കരകവിഞ്ഞു, വീടുകൾ വെള്ളത്തിൽ...</strong>കാസർകോടും ശക്തമായ മഴ; നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, പുഴകൾ കരകവിഞ്ഞു, വീടുകൾ വെള്ളത്തിൽ...

അതേസമയം ബാണാസുര സാഗർ അണകെട്ട് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തുറക്കും. ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലാണു തുറക്കുക. കര്‍ണാടകത്തിലെ കബനി അണക്കെട്ടില്‍ നിന്ന് പരമാവധി വെള്ളം തുറന്നുവിടുന്നുണ്ടെന്നും കഴിഞ്ഞ പ്രളയകാലത്ത് തുറന്നുവിട്ടതിനേക്കാള്‍ അധികജലം ഇത്തവണ അവിടെനിന്നും തുറന്നുവിടുന്നുണ്ട്.

അണക്കെട്ട് തുറക്കേണ്ട സാഹചര്യം

അണക്കെട്ട് തുറക്കേണ്ട സാഹചര്യം


അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തില്‍ നിന്നു വലിയ തോതില്‍ വെള്ളം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാണാസുര സാഗര്‍ തുറന്നപ്പോള്‍ വലിയ തോതിലുള്ള പരിഭ്രാന്തി കഴിഞ്ഞ തവണയുണ്ടായിരുന്നു. അതിനേക്കാള്‍ കൂടുതല്‍ വെള്ളം കയറിയേക്കും. മറ്റൊന്ന് ഉരുള്‍പ്പൊട്ടലിന് സാധ്യതയുണ്ട്. ഈ രണ്ട് ദുരന്തങ്ങള്‍ക്കും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ തത്ക്കാലം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.

കൂടുതൽ ദുരന്തം വയനാടിൽ

കൂടുതൽ ദുരന്തം വയനാടിൽ

പ്രളയ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിച്ചത് വയനാടാണ്. 4 ദിവസമായി നിലയ്ക്കാതെ പെയ്ത പെരുമഴയിൽ പ്രളയവും ഉരുൾപൊട്ടലും ആളപായവും കനത്ത നാശനഷ്ടവും ഉണ്ടാക്കി. മേപ്പാടി പുത്തുമലയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ഉണ്ടായ വൻ ഉരുൾപ്പൊട്ടലിൽ ഒരു പ്രദേ ശം ഒന്നാകെ ഒലിച്ചുപോയി. കോറോം, കുറുമ്പാലക്കോട്ട എന്നിവിടങ്ങളിലും ഉരുൾപൊട്ടി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ശനിയഴ്ചയും 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച 24 മണിക്കൂരിൽ 2014 മില്ലി മീറ്ററിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതകളാണുള്ളത്.

വീണ്ടും ഉരുൾ പൊട്ടൽ

വീണ്ടും ഉരുൾ പൊട്ടൽ

കവളപ്പാറിയിൽ രക്ഷാ പ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടി. രക്ഷാ പ്രവർത്തനം നടക്കുന്നതിന്റഎ മറുഭാഗത്താണ് ഉരുൾ പൊട്ടിയത്. ഇതോടെ രക്ഷാ പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളത്. ണ്ടു കുട്ടികളടക്കം മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തിരുന്നു. നാല്പതടിയോളം ഉയരത്തില്‍ മണ്ണ് വീടുകള്‍ക്ക് മുകളില്‍ വീണുകിടക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മഴയ്ക്ക് നേരിയ ശമനം

മഴയ്ക്ക് നേരിയ ശമനം

സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കണ്ണൂരും, പാലക്കാടും മഴ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.വെള്ളത്തിലായ ശ്രീകണ്ഠാപുരത്ത് രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം എത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ മഴ കനക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി മാത്രം 24 ക്യാമ്പുകൾ തുറന്നെന്നാണ് റിപ്പോർട്ട്. കോഴിക്കോട് കോരപ്പുഴയില്‍ താല്‍ക്കാലിക നടപ്പാലം ഒലിച്ചുപോയി. പന്തീരങ്കാവില്‍ വെള്ളപൊക്കം രൂക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി.

രാഹുൽഗാന്ധി കേരളത്തിലെത്തും

രാഹുൽഗാന്ധി കേരളത്തിലെത്തും

അതേസമയം വയനാട് എംപി രാഹുൽ ഗാന്ധി ഞായറാഴ്ച കേരളം സന്ദർശിക്കും. പ്രളയദുരിതം നേരിടുന്ന മലപ്പുറം, വയനാട് ജില്ലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കരിപ്പൂരില്‍ ഞായറാഴ്ച വൈകുന്നേരം വിമാനമിറങ്ങുന്ന രാഹുല്‍ മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ശനിയാഴ്ചത്തെ വയനാട് സന്ദർശനം റദ്ദാക്കി.

English summary
Kerala floods: Sixty were trapped in Ranimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X