കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല', അനസിനെ സഹായിക്കാൻ സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന് ഒന്നും കൊടുക്കരുത് എന്ന തരത്തിലുളള പ്രചാരണങ്ങള്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് വ്യാപകമായി നടന്നിരുന്നു. ഇക്കുറി അത് കേരളത്തിന് പുറത്തല്ല അകത്താണ് നടക്കുന്നത്. എന്നാല്‍ അത്തരം ദുഷ്പ്രചാരകരെ ഒറ്റക്കെട്ടായി തുരുത്തുകയാണ് മലയാളി. കൊച്ചിയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദിനെയും ചാലക്കുടിയിലെ ജോസേട്ടനേയും പോലുളളവര്‍ കേരളത്തിന്റെ ഈ പോരാട്ടത്തിന് വഴികാട്ടികളായി മുന്‍പേ നടക്കുന്നു.

വീണ് കിടക്കുന്ന ഒരു ജനതയ്ക്ക് ഈ മനുഷ്യര്‍ നല്‍കുന്ന പ്രത്യാശയുടെ വെളിച്ചത്തിന് എന്ത് പകരം നല്‍കിയാലും മതിയാകില്ല. കഴിഞ്ഞ ദിവസം കേരളം കണ്ണീരോടെ വായിച്ചത് ക്യാന്‍സര്‍ രോഗിയായ മകന്റെ ചികിത്സയ്ക്കുളള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടാന്‍ തീരുമാനിച്ച ഒരു അച്ഛന്റെ ഫേസ്ബുക്ക് കുറിപ്പാണ്.

hm

പത്തനംതിട്ട ഏഴംകുളം സ്വദേശിയായ അനസിന്റെ നാല് വയസ്സുളള മകന്‍ ക്യാന്‍സര്‍ രോഗിയാണ്. മകന് വേണ്ടി ആര്‍സിസിയിലെ ചികിത്സയ്ക്ക് സ്വരുക്കൂട്ടിയ പണമാണ് ദുരിതാശ്വാസത്തിന് നല്‍കാന്‍ അനസും ഭാര്യ റെജിലയും തീരുമാനിച്ചത്. '' വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCC യിൽ അഡ്മിറ്റാകുവാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും , പക്ഷെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ. ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേർ സഹായിച്ചത് ഉൾപെടെ ചേർത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു. അതിജീവിക്കും നമ്മുടെ കേരളം...'' എന്ന് അനസ് ഫേസ്ബുക്കിൽ കുറിപ്പിട്ടു.

സാമ്പത്തികമായി ബുദ്ധിമുട്ടിലാണെങ്കിലും കവളപ്പാറയിലേയും പുത്തുമലയിലേയും അടക്കമുളള മനുഷ്യരുടെ ദുരിതമാണ് ഈ തീരുമാനത്തിലേക്ക് അനസിനേയും കുടുംബത്തേയും എത്തിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ ആരോഗ്യമന്ത്രി കെകെ ശൈലജ അനസിനെ ഫോണിൽ വിളിച്ച് മകന്റെ ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

Recommended Video

cmsvideo
മകന്റെ കാന്‍സര്‍ ചികിത്സയ്ക്കുള്ള പണം ദുരിതബാധിതര്‍ക്ക് കൊടുത്ത മനുഷ്യന്‍ | Oneindia Malayalam

'' ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങൾ. തന്റെ വിഷമത്തേക്കാൾ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക. എന്നാൽ കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണിൽ സംസാരിച്ചിരുന്നു. റീജിയണൽ കാൻസർ സെന്ററിൽ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കും. കുഞ്ഞ്‌ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു''.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Kerala Floods: State Government to help for the treatment of Anas' son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X