കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നു: പരിസര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

Google Oneindia Malayalam News

ആലപ്പുഴ: അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പ് . തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രതുപുലര്‍ത്തണം. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ സൂക്ഷിക്കാൻ ശ്രമിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്

മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് ശനിയാഴ്ച ഉച്ചവരെ ചെങ്ങന്നൂർ താലൂക്കിൽ ആറും, കുട്ടനാട് താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ 74 കുടുംബങ്ങളിൽ നിന്നായി 53 കുട്ടികളുൾപ്പെടെ 212 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.കുട്ടനാട് താലൂക്കിലെ തലവടി മണലേൽ എംപി എൽപി സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ 28 കുടുംബങ്ങളാണുള്ളത്.

flood

Recommended Video

cmsvideo
വായനാട്ടും കോഴിക്കോടും ഡാമുകൾ തുറന്നപ്പോൾ | Oneindia Malayalam

ചെങ്ങന്നൂർ കീഴ്ചേരിമേൽ ഗവ ജെബിഎൽപി സ്‌ക്കൂളിൽ നാല് കുടുംബങ്ങളിൽ നിന്നായി 12 ഉം തിരുവൻ വണ്ടൂർ ഗവ എച്ച് എസ് എസിൽ നാല് കുടുംബങ്ങളിൽ നിന്നായി 13ഉം ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് കെൽട്രോൺ ബിൽഡിംഗിൽ 24 കുടുംബങ്ങളിൽ നിന്നായി 83ഉം ബുധനൂർ തയ്യൂർ പകൽവീട്ടിൽ 10 കുടുംബങ്ങളിൽ നിന്നായി 35ഉം പുത്തൻകാവ് എംപി യുപി എസിൽ ഏഴ് കുടുംബങ്ങളിൽ നിന്ന് 16 ഉം തിരുവൻണ്ടൂർ ഇരമല്ലിക്കര ഹിന്ദു യുപിഎസിൽ 25 കുടുംബങ്ങളിൽ നിന്നായി 53ഉം ആളുകളാണുള്ളതെന്നും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

ബാണാസുര സാഗര്‍ ഡാം തുറന്നു: അതീവ ജാഗ്രതയില്‍ വയനാട്, ഒഴുക്കിവിടുന്നത് സെക്കന്റിൽ 8500 ലിറ്റർ വെള്ളംബാണാസുര സാഗര്‍ ഡാം തുറന്നു: അതീവ ജാഗ്രതയില്‍ വയനാട്, ഒഴുക്കിവിടുന്നത് സെക്കന്റിൽ 8500 ലിറ്റർ വെള്ളം

English summary
Kerala floods;water level raised in achankovil river, high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X