Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാംപിലേക്കെത്തുന്ന സാധനങ്ങള്‍ സിപിഎം പൂഴ്ത്തുന്നുവെന്ന് സിപിഐ; പാര്‍ട്ടി കൊടിവെച്ച് വിതരണം

മഹാപ്രളയത്തെ തുടര്‍ന്ന് എട്ടുലക്ഷത്തിലേറെ ജനങ്ങള്‍ക്കായിരുന്നു ദുരിതാശ്വാസ ക്യാംപില്‍ കഴിയേണ്ടി വന്നത്. പ്രളയം ഒടുങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും രണ്ടു ലക്ഷത്തിലേറെ ജനങ്ങളാണ് ഇപ്പോഴും ക്യാംപില്‍ കഴിയുന്നത്. സര്‍ക്കാറിന്റെ സഹായങ്ങള്‍ക്ക് പുറമേ കേരളമൊന്നടങ്കം സഹായിച്ചതോടെയാണ് പലക്യാംപുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

കേരളത്തിന് പുറത്തുനിന്നുവരെ ക്യാംപുകളിലേക്ക് ഭക്ഷണങ്ങളും വസ്തുക്കളും ഒഴുകിയെത്തി. ഇതിനിടയില്‍ ചില അനിഷ്ട സംഭവങ്ങളും ക്യാംപുകളില്‍ ഉണ്ടായി. ക്യാംപുകളിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കള്‍ തങ്ങളുടെ ഇഷ്ടപ്രകാരം വീതിച്ചു നല്‍കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഈ സാഹചര്യം നിലനില്‍ക്കേയാണ് സിപിഎമ്മിനെതിരെ ആരോപണവുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നത്.

പോലീസുകാര്‍

പോലീസുകാര്‍

ദുരിതാശ്വാസ ക്യാംപുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ക്യാംപുകളുടെ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെയും ഓരോ ക്യാംപില്‍ നിയമിക്കാനും അദ്ദേഹം ഉത്തരിവിറക്കിയിരുന്നു.

ഉത്തരവ്

ഉത്തരവ്

മുഖ്യമന്ത്രിയുടെ ഉത്തരിവിറങ്ങിയിട്ടുണ്ടെങ്കിലും പലക്യാംപുകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ അനാവശ്യ ഇടപെടലുകള്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ക്യാംപുകളിലേക്ക് എത്തുന്ന ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ വെച്ച് വിതരണം ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.

ഇടുക്കിയില്‍

ഇടുക്കിയില്‍

ഇത്തരത്തില്‍ ദുരിതാശ്വാസ ക്യംപുകളിലേക്ക് എത്തുന്ന ലോഡുകണക്കിന് അവശ്യവസ്തുക്കള്‍ സിപിഎം പാര്‍ട്ടി ഓഫിസില്‍ പൂഴ്ത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന സാധനങ്ങളാണ് ഇത്തരത്തില്‍ പൂഴ്ത്തിവെച്ച് വിതരണം ചെയ്യുന്നതെന്നാണ് സിപിഐ ആരോപണം.

തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവ

തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവ

തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കി ജില്ലാകളക്ടറുടെ വിലാസെത്തിലെത്തുന്ന സാധനങ്ങള്‍ സിപിഎം പിടിച്ചെടുത്ത് പാര്‍ട്ടി ഓഫീസിലേക്ക് കടത്തുന്നു. ശേഷം പാര്‍ട്ടിയുടെ കൊടിവെച്ച വാഹനങ്ങളില്‍ വിതരണം ചെയ്യുന്നുവെന്നാണ് സിപിഐ പറയുന്നത്. ഇത് ചോദ്യം ചെയ്ത് സിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് പ്രദേശത്ത് സംഘര്‍ഷത്തിന് ഇടയാക്കി.

പാര്‍ട്ടി ഓഫീസില്‍

പാര്‍ട്ടി ഓഫീസില്‍

വിവിധ പ്രദേശങ്ങളില്‍ നിന്ന് മൂന്നാറിലേക്ക് എത്തുന്ന സാധനങ്ങള്‍ മൂന്നാര്‍ പാര്‍ട്ടി ഓഫീസിലാണ് ഇറക്കുന്നത്. കളക്ടറുടെ മേല്‍വിലാസത്തിലെത്തുന്ന സാധനങ്ങളും ഇവിടെയെത്തിക്കുന്നുവെന്നാണ് ആരോപണം. വിവിധ സന്നദ്ധസംഘടനകള്‍ നല്‍കുന്ന സാധനങ്ങള്‍ സിപിഎമ്മിന്റെ ബാനറില്‍ പാര്‍ട്ടി ഓഫില്‍ തന്നെ വിതരണം ചെയ്യുകയാണെന്നും പരാതി ഉയര്‍ന്നിട്ടുള്ളതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഐ ആരോപിക്കുന്നു

സിപിഐ ആരോപിക്കുന്നു

സാധനങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ പൂഴ്ത്തിവെച്ച് പാര്‍ട്ടിയുടെ കൊടികെട്ടി സിപിഎം അവര്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് മാത്രം വിതരണം ചെയ്യുന്നു. ഇത്തരത്തില്‍ കൃത്യമായ വിതരണം ഇല്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്ന അവശ്യക്കാരിലേക്ക് സഹായങ്ങള്‍ എത്തുന്നില്ലെന്നും സിപിഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

താക്കീത്

താക്കീത്

സിപിഎമ്മിന്റെ നിലപാടിനെ സിപിഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് വാക്ക് തര്‍ക്കത്തിന് ഇടയാക്കിയതോടെ കഴിഞ്ഞ ദിവസം വിഷയത്തില്‍ സബ് കലക്ടര്‍ ഇടപെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകരെ വിളിച്ച് സബ്കളക്ടര്‍ താക്കീത് ചെയ്യുകയും ചെയ്തു.

കബളിപ്പിക്കുന്നു

കബളിപ്പിക്കുന്നു

എന്നാല്‍ അതിന് ശേഷവും കളക്ടറുടെ മേല്‍വിലാസത്തില്‍ ഇടുക്കിയിലെത്തിയ സാധനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത് സിപിഐ പ്രവര്‍ത്തകര്‍ എതിര്‍ത്തത് സംഘര്‍ഷത്തിനിടയാക്കി. ദുരിതബാധിതരെ സിപിഎം കബളിപ്പിക്കുകയാണെന്ന് സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിപ്പിക്കുന്നു.

Recommended Video

cmsvideo
    ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്തിയ സർക്കാർ ഉദ്ദ്യോഗസ്ഥർ
    വൈപ്പിനിലും

    വൈപ്പിനിലും

    വൈപ്പിനിലെ ക്യാംപില്‍ സംഘര്‍ഷമുണ്ടാക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ച ലോക്കല്‍ സെക്രട്ടറി ഉല്ലാസിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നായിരുന്നു ഉല്ലാസിന്റെ വാദം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+