കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ലാത്ത ധനസഹായത്തിന്റെ പേരില്‍ സിപിഎം രാഷ്ട്രീയ, വര്‍ഗീയ മുതലെടുപ്പ് നടത്തുന്നു: ശ്രീധരന്‍പിള്ള

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുഖ്യമന്ത്രിയടക്കമുള്ളവര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു | Oneindia Malayalam

പത്തനംതിട്ട: യുഎഇ സര്‍ക്കാര്‍ കേരളത്തിന് ധനസാഹായം നല്‍കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത് മുതല്‍ യുഎഇ ഭരണാധികാരികളെ പ്രശംസിച്ച് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രം 500 കോടി പ്രഖ്യാപിച്ചപ്പോള്‍ വിദേശ രാജ്യമായ യുഎഇ 700 കോടി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിനെതിരേയുള്ള വിമര്‍ശനങ്ങളേറേയും.

എന്നാല്‍ യുഎഇ കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്നലെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇന്ന് യുഎഇയുടെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണവും ഉണ്ടായി. ധനസഹായമെന്ന വാര്‍ത്തപ്രചരിപ്പിച്ചവര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരപ്പിള്ള.

പത്രസമ്മേളനത്തില്‍

പത്രസമ്മേളനത്തില്‍

പ്രളയദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു യുഎഇ ഭരണൂകുടം പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് 700 കോടിയോളം രൂപ ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അറിയിച്ചത്.

കേളത്തിന് ലഭിക്കില്ല

കേളത്തിന് ലഭിക്കില്ല

തുടര്‍ന്ന് ഈ ധനസഹായം കേളത്തിന് ലഭിക്കില്ലെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സഹായം കേന്ദ്രം നിരസിച്ചത്.

യുഎഇ സഹായം

യുഎഇ സഹായം

യുഎഇ സഹായം സ്വീകരിക്കാതിരുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കേരളത്തില്‍ ഉയര്‍ന്നുവന്നത്. പ്രധാനമന്ത്രിയുടെ ഫെയ്‌സ്ബുക്കില്‍ വരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മലയാളികള്‍ നടത്തിയത്. എന്നാല്‍ അതിനിടെയാണ് കേരളത്തിന് സഹായം നല്‍കാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ യുഎഇ അംബാസിഡര്‍ രംഗത്ത് വരുന്നത്.

ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല

ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല

യുഎഇ അംബാസിഡറായ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് ധനസഹായം നല്‍കാന്‍ യുഎഇ ഭരണകൂടം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.

മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്

മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്

കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരളത്തെ ഏതൊക്കെ തരത്തില്‍ സഹായിക്കാന്‍ സാധിക്കും എന്ന് ആലോചിക്കുന്നത് വേണ്ടിയാണ് ഈ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതെന്നും ബന്ന കൂട്ടിച്ചേര്‍ത്തു.

പിഎസ് ശ്രീധരന്‍പ്പിള്ള

പിഎസ് ശ്രീധരന്‍പ്പിള്ള

മുഖ്യമന്ത്രിയടക്കമുള്ളവര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നാണ് ഇപ്പോള്‍ ബിജെപി ആരോപിക്കുന്നത്. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത സഹായത്തിന്റെ പേരില്‍ കേരളത്തില്‍ സിപിഎം രാഷ്ട്രീയ വര്‍ഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പ്പിള്ള ആരോപിച്ചു.

നിയമവും രീതിയും

നിയമവും രീതിയും

വിദേശ സഹായം സ്വീകരിക്കുന്നതില്‍ രാജ്യത്തെ നിയമവും രീതിയും എതിരാണ്. അതു മാറ്റണമെങ്കില്‍ അത്തരമൊരു സഹായം വാഗാദാനം വരട്ടെ അല്ലാതെ സാഹ്കല്‍പ്പിക കാര്യം ചോദിച്ചിട്ട് അതിനെ ബിജെപി അനുകൂലിക്കുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം മാത്രമല്ല

കേരളം മാത്രമല്ല

കേരളം മാത്രമല്ല, രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും പ്രളയക്കെടുതി നേരിടുകയാണ്. ഇതിനിടയില്‍ ഒരു കുറവും വരുത്താതെയാണ് കേന്ദ്രം കേരളത്തേയും കരുതുന്നത്. 760 കോടിയെ കിട്ടിയുള്ള എന്നു വിലപിക്കുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ , റോഡുകളം വീടുകളും നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ 15000 കോടിയിലേറെ രൂപയുടെ സഹായങ്ങളെക്കുറിച്ച് എന്താണു മിണ്ടാത്തതെന്നും ശ്രീധരന്‍പ്പിള്ള ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ

മുഖ്യമന്ത്രിക്കെതിരെ

യുഎഇ ധനസഹായം പ്രഖ്യപിച്ചെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുരേന്ദ്രനും രംഗത്ത് വരികയും ചെയ്തു. പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണം. പിന്നെ തോമസ് ഐസക്കിനും കോടിയേരിക്കുമെതിരേയുമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാള്‍ അപ്പുറമായിപ്പോയി. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ കോടിയേരി ഐസക്ക് മുതലായവരേ നിങ്ങളുടെ അന്ധമായ ഈ മോദി വിരോധമെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യ്ക്തമാക്കി.

English summary
kerala floods2018; sreedharanpillai on uae help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X