സ്വര്‍ണവില ഇന്നും വര്‍ധിച്ചു; സ്വര്‍ണം തിളങ്ങാന്‍ കാരണം ഇതാണ്, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. മൂന്നാം ദിവസമാണ് സ്വര്‍ണം തുടര്‍ച്ചയായി കുതിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ശമിച്ചാല്‍ സ്വര്‍ണവില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. ആഗോള വിപണിയിലും സ്വര്‍ണവില കുതിക്കുകയാണ്. ഇതിന്റെ ആനുപാതികമായ വര്‍ധനവാണ് കേരളത്തിലും കാണുന്നത്.
ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 4826 ഡോളറാണ് വില. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കും. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 109240 രൂപയായിരുന്നു. ഇന്ന് രേഖപ്പെടുത്തിയ വിലയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇനിയും സ്വര്‍ണവില കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 114080 രൂപയായി. ഗ്രാമിന് 14260 രൂപ നല്‍കണം. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 270 രൂപയും പത്ത് ഗ്രാമിന് 2700 രൂപയും എന്ന നിരക്കില്‍ തുടരുകയാണ്. സ്വര്‍ണവില കുതിക്കാന്‍ കാരണം ഡോളര്‍ മൂല്യത്തിലും ക്രൂഡ് ഓയില്‍ വിലയിലും ഉണ്ടായ ഇടിവാണ്.
ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. സ്വര്‍ണത്തിലേക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇതാണ് ഡോളര്‍ മൂല്യം കുറയുന്ന വേളയില്‍ സ്വര്‍ണവില കൂടാന്‍ കാരണം. ക്രൂഡ് ഓയില്‍ വില കുറയാന്‍ തുടങ്ങിയതാണ് ഡോളര്‍ മൂല്യം ഇടിയാന്‍ ഒരു കാരണം. ബ്രെന്റ് ക്രൂഡ് ബാരലിന് 94 ഡോളര്‍ ആയി. ഡോളര്‍ സൂചിക 98ന് താഴേക്ക് വീണു.
സ്വര്‍ണാഭരണത്തിന്റെ വില, താഴ്ന്ന കാരറ്റ് സ്വര്‍ണവില
പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ തുടരുമെന്നാണ് സൂചനകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാക്കുകള്‍ മാറ്റി പറയുന്നത് വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും ഇനിയൊരു യുദ്ധത്തില്‍ നിന്ന് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം, അമേരിക്ക കൂടുതല്‍ സൈനികരെ പശ്ചിമേഷ്യയിലെത്തിക്കുന്നത് ആശങ്കയായി തുടരുന്നു.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.23 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ ജിഎസ്ടി മൂന്ന് ശതമാനമാണ്. വില കുതിച്ച സാഹചര്യത്തില്‍ ജിഎസ്ടി കുറയ്ക്കണം എന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ജിഎസ്ടി കുറച്ചാല്‍ ആഭരണം വാങ്ങുമ്പോള്‍ വില കുറയും.
സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ അവരുടെ വാങ്ങുന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. താഴ്ന്ന കാരറ്റുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് അവര്‍. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11715 രൂപയും പവന് 93720 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 9125 രൂപയും പവന് 73000 രൂപയുമാണ് വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5885 രൂപയും പവന് 47080 രൂപയും നല്‍കണം.














Click it and Unblock the Notifications