Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞലോഹത്തിന് എന്തുപറ്റി? സ്വര്‍ണവില വീണ്ടും ഇടിഞ്ഞു... വമ്പന്‍ വിലക്കുറവ്

കേരളത്തില്‍ സ്വര്‍ണത്തിന് ഓരോ ദിവസവും വില കുറഞ്ഞുവരുന്നതാണ് വിപണിയിലെ ട്രെന്‍ഡ്‌

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറഞ്ഞുവരികയാണ്. ഇത് വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 41000ത്തിന് താഴേക്ക് പവന്‍ വില ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. ഇനിയും ഇടിയുമെന്ന വാര്‍ത്തകളുള്ളതിനാല്‍ സ്വര്‍ണം വാങ്ങുന്നതിന് തിടുക്കം കൂട്ടേണ്ടതില്ല എന്നാണ് നിരീക്ഷണം.

ദേശീയതലത്തിലും ആഗോള വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. ഡോളര്‍ അല്‍പ്പം കരുത്ത് വര്‍ധിച്ചതാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ ഇടയാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാത്തതും തിരിച്ചടിയാണ്. അറിയാം സ്വര്‍ണവിലയുടെ പുതിയ വിവരങ്ങള്‍....

സ്വര്‍ണം ഇന്നത്തെ വില

സ്വര്‍ണം ഇന്നത്തെ വില

കേരളത്തില്‍ മാര്‍ച്ച് മാസം സ്വര്‍ണം പവന്‍ വില 41000ത്തിന് മുകളിലായിരുന്നു. ഒരുവേള ഇത് 41480 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയും ഇതായിരുന്നു. എന്നാല്‍ പിന്നീട് ഇടിയുന്നതാണ് കണ്ടത്. ബുധനാഴ്ച സ്വര്‍ണത്തിന് 40800 രൂപയായി കുറഞ്ഞിരുന്നു. ഇന്ന് വീണ്ടും കുറഞ്ഞ് 40720 രൂപയിലെത്തി. ഗ്രാമിന് 5090 രൂപയാണ് നല്‍കേണ്ടത്.

ഇനിയുള്ള സാധ്യത

ഇനിയുള്ള സാധ്യത

സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് വരുമെന്നാണ് കരുതുന്നത്. ഇതിന്റെ സൂചനയാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്ന മാറ്റങ്ങള്‍. ഗ്രാം സ്വര്‍ണത്തിന് 4800 എന്ന നിലയിലേക്കും പവന് 38000 എന്ന നിലയിലേക്കുമെത്തിയാല്‍ മാത്രമേ വിപണി സജീവമാകൂ എന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. വില ഉയര്‍ന്ന ഘട്ടത്തില്‍ ആഭരണ വ്യാപാരത്തെ ശരിക്കും ബാധിച്ചിരുന്നു.

സ്വര്‍ണത്തിലെ ലാഭ നഷ്ടങ്ങള്‍

സ്വര്‍ണത്തിലെ ലാഭ നഷ്ടങ്ങള്‍

സ്വര്‍ണം ആഭരണമായും നിക്ഷേപമായും കാണുന്നവരുണ്ട്. നിക്ഷേപമായി കണ്ട് കോയിനുകള്‍ വാങ്ങുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകില്ല. അതേസമയം, ആഭരണമായി വാങ്ങുമ്പോള്‍ ഉയര്‍ന്ന പണിക്കൂലി കൂടി നല്‍കണം. മാത്രമല്ല, വില്‍ക്കുന്ന വേളയില്‍ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്യും. പണിക്കൂലി മാത്രമല്ല, മതിപ്പ് വിലയിലും കുറവ് വരുത്തിയാണ് പഴയ സ്വര്‍ണം തിരിച്ചെടുക്കുക.

സ്വര്‍ണം വില്‍ക്കുമ്പോള്‍

സ്വര്‍ണം വില്‍ക്കുമ്പോള്‍

സ്വര്‍ണം വാങ്ങുന്ന വേളയിലെ വിലയും വില്‍ക്കുന്ന വേളയിലെ വിലയും തമ്മില്‍ വലിയ അന്തരമുണ്ടാകും. ഇതിന് ഒരു കാരണം പണിക്കൂലിയാണ്. മറ്റൊന്ന് തങ്കത്തിന്റെ വില പരിശോധിച്ചാണ് പഴയ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ ജ്വല്ലറികളും മറ്റും സ്വീകരിക്കുക. ഒരു പവന്റെ വിപണി വിലയേക്കാള്‍ ചുരുങ്ങിയത് 1000 രൂപയുടെ കുറവ് മിക്കപ്പോഴും അനുഭവപ്പെടാറുണ്ട്. എന്നാല്‍ തങ്കത്തിന് വില ഉയര്‍ന്ന ഘട്ടത്തിലാണെങ്കില്‍ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വലിയ നഷ്ടമുണ്ടാകില്ല.

വലിയ വിലക്കുറവ്

വലിയ വിലക്കുറവ്

ദേശീയ വിപണിയിലും സ്വര്‍ണത്തിന് വിലയിടിവുണ്ടായിട്ടുണ്ട്. 24 ക്യാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന് 55240 രൂപയാണ് ദേശീയ വിപണിയില്‍ ഈടാക്കുന്നത്. 22 ക്യാരറ്റിന് 50600 രൂപയും. രാജ്യത്തെ ഓരോ നഗരങ്ങളിലും വ്യത്യസ്തമായ വിലയാണ്. ചെന്നൈയില്‍ 24 ക്യാരറ്റ് പത്ത് ഗ്രാമിന് 52285 രൂപയും 22 ക്യാരറ്റിന് 47927 രൂപയുമാണ്. ഡല്‍ഹിയില്‍ ഇത് യഥാക്രമം 55780 രൂപയും 51150 രൂപയുമാണ്.

അല്‍പ്പം കൂടി കാത്തിരിക്കാം

അല്‍പ്പം കൂടി കാത്തിരിക്കാം

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്ന വേളയില്‍ സ്വര്‍ണത്തിന് വില ഇടിയാറുണ്ട്. ഡോളറുമായി മല്‍സരിക്കുന്ന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് അല്‍പ്പം കൂടി കാത്തിരുന്നാല്‍ നേട്ടമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+