സ്വര്‍ണവില കയറി; നാലാം ദിനം നേരിയ മുന്നേറ്റം, ഇറാന്റെ നീക്കം സ്വര്‍ണത്തെ ഉയര്‍ത്തും, ഇന്നത്തെ പവന്‍ വില
കൊച്ചി: മൂന്ന് ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഓഹരി വിപണിയും മുന്നേറ്റത്തിലാണ്. ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും വൈകാതെ താഴുമെന്ന് പ്രതീക്ഷിക്കുന്നു. ഡോളര്‍ സൂചിക വലിയ മുന്നേറ്റം കാണിക്കുന്നില്ല. രൂപയുടെ മൂല്യം താഴ്ന്ന് നില്‍ക്കുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം മാത്രമാണ് കാണുന്നത്.
വരുംദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയുമായി ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി എന്നും വൈകാതെ സമ്പൂര്‍ണ യുദ്ധവിരാമം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതാണ് സ്വര്‍ണവില ഉയരുമെന്ന് പറയാന്‍ കാരണം. യുദ്ധം അവസാനിച്ചാല്‍ ഹോര്‍മുസ് തുറക്കുകയും വിപണി പഴയ പോലെ ആകുകയും ചെയ്യും. ഇതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടേക്കും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 113240 രൂപയാണ് വില. 280 രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപ പവര്‍ധിച്ച് 14155 രൂപയിലെത്തി. സ്വര്‍ണത്തിന്റെ മറ്റു കാരറ്റുകളില്‍ നേരിയ വര്‍ധനവ് ഇന്ന് പ്രകടമാണ്. അതേസമയം, ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.24 ലക്ഷം രൂപയാകുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.12 ലക്ഷത്തിന് മുകളില്‍ കിട്ടിയേക്കും.
സ്വര്‍ണം കുതിക്കും, യുദ്ധം അവസാനിച്ചേക്കും
ആഗോള വിപണിയില്‍ ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4708 ഡോളറാണ്. യുദ്ധം അവസാനിച്ചാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടും. ഈ വേളയില്‍ വില ഇനിയും ഉയര്‍ന്നേക്കും. യുദ്ധം തുടങ്ങുന്നതിന് മുമ്പ് 5500 ഡോളറിന് മുകളില്‍ വില എത്തിയിരുന്നു. പിന്നീട് താഴുകയാണ് ചെയ്തത്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍വില 114240 രൂപയാണ്. അതായത്, ഇന്നത്തെ വിലയേക്കാള്‍ 1000 രൂപ കുറവ്.
ഇന്ന് ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം കാണാം. യുദ്ധം അവസാനിച്ചാല്‍ ഹോര്‍മുസ് പാത തുറക്കുകയും വില കുറയുകയും ചെയ്യും. ബ്രെന്റ് ക്രൂഡ് ബാരലിന് 106 ഡോളറാണ് പുതിയ വില. ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ ഡോളറിന്റെ മൂല്യം കൂടുതലായി ഇടിയും. ഈ വേളയില്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ വര്‍ധിക്കുകയും ചെയ്യും. ഇതെല്ലാം സ്വര്‍ണവില കൂടാന്‍ കാരണമാണ്.
ഇന്ന് ഡോളര്‍ സൂചിക 98.43 എന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 94.25 എന്ന നിരക്കിലും. ഡോളര്‍-രൂപ മൂല്യം, ആഗോള വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിയാനുള്ള സാധ്യത കുറവാണെന്നും നേരിയ മുന്നേറ്റത്തിനാണ് സാധ്യതയെന്നും ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.















Click it and Unblock the Notifications