കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന സുരേഷിനായി വലവിരിച്ച് കസ്റ്റംസ്: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ 15 കോടിയുടെ സ്വർണമാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ദിവസങ്ങൾക്ക് മുമ്പ് കടത്തിയത്. കേസിലെ മുഖ്യസൂത്രധാരയാണ് സ്വപ്ന സുരേഷ്. സ്വർണ്ണക്കടത്ത് കേസിലെ വിവാദം പുറത്തുവന്നതിന് പിന്നാലെ ഐടി വകുപ്പിൽ നിന്ന് സ്വപ്ന സുരേഷിനെ പുറത്താക്കുകയും ചെയ്തിരുന്നു.

സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു; മൂന്നിടത്ത് തിരച്ചില്‍, കൊച്ചിയിലെത്തുമെന്ന് രഹസ്യവിവരംസ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു; മൂന്നിടത്ത് തിരച്ചില്‍, കൊച്ചിയിലെത്തുമെന്ന് രഹസ്യവിവരം

2018ലാണ് സ്വപ്നയ്ക്ക് യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടമാകുന്നത്. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജോലി നഷ്ടമായതെന്നാണ് വിവരം. തുടർന്നാണ് ഐടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ക്ചറിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഓപ്പറേഷൻ മാനേജർ തസ്തികയിലായിരുന്നു നിയമനം. തുടർന്ന് മാസങ്ങൾക്കുള്ളിൽ തന്നെ സ്പേസ് പാർക്ക് പ്രൊജക്ട് മാനേജരായും നിയമിക്കപ്പെട്ടു. മാർക്കറ്റിംഗ് ലെയ്സൺ ഓഫീസറായും ഇക്കാലയളവിൽ ഇവർ സേവനമനുഷ്ടിച്ചിട്ടുണ്ട്.

 ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കസ്റ്റംസ്. 15 കോടിയുടെ സ്വർണ്ണക്കടത്തുകേസിൽ മുഖ്യസൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷ് രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് നടപടി. അവർ എന്തിനാണ് ഒളിക്കുന്നതെന്ന് അറിയില്ലെന്നും. അത് അവരെ കൂടുതൽ കുഴപ്പത്തിലാക്കുകയേ ഉള്ളൂവെന്ന് ചൂണ്ടിക്കാണിച്ച മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ അവരെ പിടികൂടുമെന്നും പ്രതികരിച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് ഇതിനകം മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുള്ളത്.

 കുടുതൽ വിവരം പുറത്ത്

കുടുതൽ വിവരം പുറത്ത്

എയർ കാർഗോ വഴി ജൂൺ 30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റിക് കാർഗോയിലാണ് 30 കിലോഗ്രാം വരുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെത്തുടർന്ന് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയതോടെയാണ് സ്വർണ്ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെ ഇതിനകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്നയുടെ പങ്ക് വെളിപ്പെടുന്നത്. ഇതോടെ കസ്റ്റംസ് ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയായിരുന്നു.

 ഡിപ്ലോമാറ്റിക് ബാഗേജ് ദുരുപയോഗം

ഡിപ്ലോമാറ്റിക് ബാഗേജ് ദുരുപയോഗം


ഡിപ്ലോമാറ്റിക് ബാഗേജ് വഴി സാധനങ്ങളെത്തിക്കുന്നതിനുള്ള മാർഗ്ഗം ദുരുപയോഗം ചെയ്താണ് സംഘം വിദേശത്ത് നിന്ന് കേരളത്തിലേക്ക് വ്യാപകമായി സ്വർണ്ണം കടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇത്തരത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയിരുന്നുലെന്നാണ് കസ്റ്റംസിന്റെ നിഗമനം. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് സ്വർണ്ണം പിടിച്ചെടുക്കുന്നത്. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ സ്വർണ്ണ വേട്ട കൂടിയാണിത്.

 100 കോടിയുടെ സ്വർണ്ണം കടത്തി?

100 കോടിയുടെ സ്വർണ്ണം കടത്തി?


കൊറോണ വൈറസ് വ്യാപനത്തോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ 100 കോടിയുടെ സ്വർണ്ണം തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നാല് തവണയായാണ് സ്വർണ്ണം കടത്തിയതെന്നും നാലാമത്തെ തവണയാണ് പിടിക്കപ്പെട്ടതെന്നുമാണ് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുള്ളത്. സ്വർണ്ണക്കടത്ത് പുറത്തുവന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നേരത്തെ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണ്ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് രണ്ട് വർഷത്തിനിടെ പിടികൂടിയ സ്വർണ്ണം സംബന്ധിച്ച കണക്കെടുപ്പും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.

കുടുതൽ പേരെ പെടുത്താൻ ശ്രമം

കുടുതൽ പേരെ പെടുത്താൻ ശ്രമം


സ്വർണ്ണക്കടത്ത് സംഘത്തിൽ പിടിയിലായ സരിത് ഇതിലെ ചെറിയ കണ്ണി മാത്രമാണെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. ഇതിനൊപ്പം വിവിധ മേഖലകളിൽ നിന്ന് കൂടുതൽ പേരെ സംഘത്തിലേക്ക് ആകർഷിക്കാൻ ശ്രമം നടത്തിയെന്നും കസ്റ്റംസ് അധികൃതർ പറയുന്നു. ദുബായിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജിൽ അയയ്ക്കാൻ ഇരു രാജ്യങ്ങളുടേയും കോൺസുലേറ്റിലെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിൽ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേരെക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്തിയിരുന്നു. ശക്തമായ ബന്ധങ്ങളുള്ള സംഘത്തിനല്ലാതെ ചില വ്യക്തികൾക്ക് ബാഗേജ് കടത്താനാവില്ലെന്നാണ് കസ്റ്റംസ് കരുതുന്നത്.

പിന്നിൽ വലിയ റാക്കറ്റ്

പിന്നിൽ വലിയ റാക്കറ്റ്

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വലിയ റാക്കറ്റാണ് സ്വർണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. സന്ദീപ് എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യ സൌമ്യ നൽകുന്ന വിവരം. സന്ദീപിന്റെ 2019 ഡിസംബർ 31നാണ് നെടുമങ്ങാട്ടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാനപനത്തിന്റെ ഉദ്ഘാടനത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനുൾപ്പെടെ പങ്കെടുത്തത്.

English summary
Kerala gold smuggling case: Customs department planning to issue lookout notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X