കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന സുരേഷ് വീണ്ടും ഇഡിയ്ക്ക് മുന്നിൽ; സരിതയുടെ രഹസ്യമൊഴിയും ഇന്നെടുക്കും: നിർണ്ണായകം !

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കളളക്കടത്ത കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലുള്ള ഇ ഡിയുടെ ഓഫീസിൽ വച്ചാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് സ്വപ്ന കോടതിയിൽ സമർപ്പിച്ച 164 രഹസ്യം മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ നടന്ന ചോദ്യം ചെയ്യൽ. അതേസമയം, ഗൂഢാലോചന കേസിലെ സാക്ഷിയായ സോളാർ കേസ് പ്രതി സരിത എസ് നായരുടെ രഹസ്യമൊഴിയും ഇന്ന് രേഖപ്പെടുത്തും.

സ്വപ്നയെ ഇന്നലെ കൊച്ചിയിലുളള ഇ ഡിയുടെ ഓഫീസിൽ വെച്ച് അഞ്ചു മണിക്കൂറായിരുന്നു ചോദ്യം ചെയ്തത്. എന്നാൽ, സ്വർണ്ണക്കടത്ത് കേസിൽ പുതിയ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ആദ്യപടിയായാണ് ഇന്നലെ സ്വപ്നയെ വിശദമായി ചോദ്യം ചെയ്തത്.

1

അഭിഭാഷകനെ കണ്ടതിനുശേഷമാണ് ഇ ഡിയുടെ ഓഫീസിലേക്ക് സ്വപ്ന എത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബം, മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ സ്വപ്നയുടെ മൊഴിയിലുണ്ട്. അതേസമയം, ചോദ്യം ചെയ്യലിന് പിന്നാലെ സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സ്‌പേസ് പാര്‍ക്കിലെ ജോലിക്കായി വ്യാജ് സര്‍ട്ടിഫിക്കറ്റ്? സ്വപ്‌നയുടെ കേസില്‍ കൈമലര്‍ത്തി പോലീസ്സ്‌പേസ് പാര്‍ക്കിലെ ജോലിക്കായി വ്യാജ് സര്‍ട്ടിഫിക്കറ്റ്? സ്വപ്‌നയുടെ കേസില്‍ കൈമലര്‍ത്തി പോലീസ്

2

തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലാണ് നേരത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞിരുന്നു. അതേസമയം, സോളാർ കേസ് പ്രതി സരിത എസ് നായരുടെ രഹസ്യമൊഴി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വൈകീട്ട് മൂന്നരക്കാണ് രേഖപ്പെടുത്തുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്ക് പിന്നിലെ ഗൂഡാലോചന കേസിൽ സാക്ഷിയാണ് സരിത എസ് നായർ.

4

മുൻ എം എൽ എ പി സി ജോർജ്ജ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ നേരത്തെ മൊഴി നൽകിയിരുന്നു.സ്വപ്നയും പി സി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. കെ ടി ജലീലിന്റെ പരാതിയിൽ കന്‍റോൺമെന്റ് പൊലീസാണ് സരിതയുടെ മൊഴി രേഖപ്പടുത്തിയത്.

ചെറിയ ചിരിയിൽ സെൽഫി; നടി അനിശ്രീയുടെ പുതിയ ചിത്രങ്ങൾ വൈറൽ; എല്ലാം ഇതാ കാണാം

5

പി സി ജോർജ് ഇതിന് വേണ്ടി പല തവണ വിളിച്ചു. തുടർന്ന് ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ടെന്നും സരിത പറഞ്ഞിരുന്നു. സ്വപ്നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറി എന്നാണ് സരിതയുടെ മൊഴി.

5

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ പി സി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ജോർജ്ജും സ്വപ്നയും ക്രൈം നന്ദകുമാറും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ പി സി ജോർജ്ജിന്റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി എന്ന് സരിത മൊഴിയിൽ ആരോപിക്കുന്നു.

6

അതേസമയം, ജോർജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിരുന്നു. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ, സ്വർണ്ണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത കോടതിയ്ക്ക് മുന്നിൽ എത്തിയിരുന്നു.

7

എന്നാൽ, പകർപ്പ് സരിതയ്ക്ക് നൽകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു സരിതയുടെ ആവശ്യത്തെ തള്ളിയത്. കേസിൽ അന്വേഷണം തുടരുകയാണെന്നും മൊഴിയുടെ പകർപ്പ് മൂന്നാം കക്ഷിക്ക് നൽകില്ലെന്നും കോടതി വ്യക്തമാക്കി.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
kerala gold smuggling case: ED will questioned again Swapna Suresh and Saritha S Nair's statement will be taken in today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X