'നാഗാലാന്റിലെത്തിച്ച് എന്നെ തീര്‍ക്കാനായിരുന്നു പദ്ധതി, ലോക്ക്ഡൗണില്‍ കേരളം വിട്ടത് ഇങ്ങനെ'; സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസില്‍ സന്ദീപ് നായരും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും കൂടി ചേര്‍ന്നാണ് തന്നെ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് കടത്തിയത് എന്ന് സ്വപ്‌ന സുരേഷ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്. ശിവശങ്കര്‍ വിചാരിക്കാതെ എങ്ങനെയാണ് തനിക്ക് ട്രിപ്പില്‍ ലോക്ക് ഡൗണ്‍ സമയത്ത് കേരളം വിടാന്‍ സാധിക്കുക എന്നും സ്വപ്‌ന സുരേഷ് ചോദിക്കുന്നു.
ആദ്യം സരിത്തിനെ ആദ്യം അറസ്റ്റ് ചെയ്തു. ആ സമയത്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന നടപടികളുമായി മുന്നോട്ടു പോകൂ എന്നായിരുന്നു ശിവശങ്കറിന്റെ നിര്‍ദേശം എന്ന് സ്വപ്‌ന സുരേഷ് പറയുന്നു. അതിനായി സന്ദീപ് നായര്‍ പറയുന്ന അഭിഭാഷകന്റെ അടുത്തു പോയിട്ട് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്യാനും പറഞ്ഞു എന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് ബെംഗളൂരു വരെയുള്ള യാത്രയില്‍ പൊലീസ് തടഞ്ഞില്ല എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

കേസിനും അതിന് പിന്നാലെ നടന്ന സംഭവങ്ങള്‍ക്കും പിന്നില്‍ വേറെ കളികളുണ്ടെന്ന് കൊച്ചിയില്‍ വെച്ച് തന്നെ തനിക്ക് മനസിലായിരുന്നു എന്നും സ്വപ്‌ന സുരേഷ് പറയുന്നു. സന്ദീപ് നായര്‍ തന്നെ നിരന്തരം ടോര്‍ച്ചര്‍ ചെയ്തു എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മുടി പിടിച്ചു വലിക്കുകയും അടിക്കുകയും ചെയ്തു എന്നും തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

ഇക്കാര്യം എല്ലാം താന്‍ എന്‍ ഐ എയോട് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സന്ദീപാണ് ടോള്‍ ബൂത്തില്‍ നിന്ന് പാസൊക്കെ എടുത്തത് എന്നും അത് എങ്ങനെ ആയിരുന്നെന്ന് തനിക്കറിയില്ലായിരുന്നെന്നും വണ്ടിയില്‍ തകര്‍ന്നിരിക്കുകയായിരുന്നു താനെന്നും സ്വപ്‌ന സുരേഷ് വിശദീകരിച്ചു. എന്നാല്‍ വഴിയിലൊരിടത്തും പൊലീസ് തടഞ്ഞില്ല എന്നും ആരും ഒന്നും ചോദിച്ചില്ല എന്നും സ്വപ്‌ന സുരേഷ് പറയുന്നു.

പാസ് പ്രകാരം നാല് പേരാണ് യാത്ര ചെയ്യുന്നത് എന്നും എന്നാല്‍ അതില്‍ തന്റെ പേരില്ലായിരുന്നു എന്നും സ്വപ്‌ന സുരേഷ് പറയുന്നു. സന്ദീപ്, ജയശങ്കര്‍, പിന്നെ തന്റെ രണ്ട് മക്കള്‍, ഇവരുടെ പേരായിരുന്നു പാസിലുണ്ടായിരുന്നത്. പൊലീസ് ഇതൊന്നും നോക്കുന്നില്ല എന്നും സന്ദീപ് ഫോണിലൂടെ എന്തൊക്കെയോ ഓപറേറ്റ് ചെയ്യുന്നുണ്ടായിരുന്നു എന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

അതോടെ ഇതിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ അവരെന്നെ തീര്‍ക്കുമെന്നുള്ളത് ഉറപ്പായി എന്നും അക്കാര്യം ബെംഗളൂരുവില്‍ എത്താറായപ്പോള്‍ മനസ്സിലായി എന്നും സ്വപ്‌ന സുരേഷ് പറയുന്നു. ബെംഗളൂരുവില്‍ ഒരിടത്ത് കുറച്ചുനേരം കാത്തു കിടക്കേണ്ടി വന്നിരുന്നെന്നും അപ്പോള്‍ പാസെടുത്തു നോക്കിയപ്പോഴാണ്, അതില്‍ തന്റെ പേരില്ല എന്ന കാര്യം മനസിലായത് എന്നും സ്വപ്‌ന സുരേഷ് പറയുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 'അതാരും അറിയണ്ട' എന്നായിരുന്നു സന്ദീപിന്റെ മറുപടി എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

പിന്നീട് അങ്ങോട്ട് മുഴുവന്‍ സമയവും ഉപദ്രവമായിരുന്നു എന്നും തന്റെ മക്കളോടു പോലും സംസാരിക്കാന്‍ സന്ദീപ് അനുവദിക്കാറില്ലായിരുന്നു എന്നും സ്വപ്‌ന സുരേഷ് പറയുന്നു. ചോദിക്കുമ്പോള്‍ ശിവശങ്കര്‍ സാര്‍ പറഞ്ഞിട്ടാണെന്ന് പറയും. ശിവശങ്കറുമായി തുടര്‍ച്ചയായി സന്ദീപ് സംസാരിക്കുമായിരുന്നു എന്നും എന്നാല്‍ തനിക്ക് ഫോണ്‍ തരില്ലായിരുന്നു എന്നും സ്വപ്‌ന സുരേഷ് പറയുന്നു.

ജയശങ്കറിന് പിന്നെ എന്നെ ഒഴിവാക്കിയാല്‍ മതി എന്നായി എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. തന്നെ ബെംഗളൂരുവില്‍ നിന്ന് മുംബൈയില്‍ എത്തിച്ച്, അവിടെ നിന്ന് നാഗാലാന്‍ഡില്‍ കൊണ്ടു പോയി തീര്‍ത്തുകളയുകയായിരുന്നു അവരുടെ ലക്ഷ്യം എന്നും സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. പാസില്‍ പേരില്ലാത്തതിനാല്‍ താന്‍ അതിര്‍ത്തി കടന്നതിന്റെ തെളിവില്ല. സ്വപ്‌ന സുരേഷ് എങ്ങോട്ടോ രക്ഷപ്പെട്ടു എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം.

സന്ദീപ് നായര്‍, ശിവശങ്കര്‍ എന്നീ രണ്ടു പേര്‍ ഇതിന്റെ പിന്നില്‍ കൈ കോര്‍ത്തു കളിക്കുകയായിരുന്നു എന്നും സ്വപ്‌ന സുരേഷ് പറയുന്നു. 2020 ജൂലൈ 11 നായിരുന്നു സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരും ബെംഗളൂരുവില്‍ നിന്ന് എന്‍ ഐ എയുടെ പിടിയിലായത്. സന്ദീപിന്റെ കാറിലായിരുന്നു ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചത്.
എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക












Click it and Unblock the Notifications