Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവശങ്കരന് കുരുക്ക് മുറുകുമോ? തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും, കൊച്ചിയില്‍ എത്താന്‍ നോട്ടീസ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കരനെ വ്യാഴാഴ്ച എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. അന്ന് തിങ്കളാഴ്ച കൊച്ചിയില്‍ എത്തണമെന്ന നോട്ടീസും നല്‍കിയാണ് വിട്ടയച്ചത്. ഇതോടെ കേസില്‍ മൂന്നാമത്തെ തവണയാണ് ശിവശങ്കരന്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നു. കസ്റ്റംസും എന്‍ഐഎയും അദ്ദേഹത്തെ ഇതുവരെ 14 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

gold

നേരത്തെ ചോദ്യം ചെയ്യലിനിടെ കേസുമായി ബന്ധപ്പെട്ട ചിലരുടെ ചിത്രങ്ങള്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ കാണിച്ചപ്പോള്‍ അവരെ അറിയില്ലെന്നാണ് ശിവശങ്കരന്‍ നല്‍കിയ മറുപടി. എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം, സ്വപ്‌നയുമായും സരിത്തുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ശിവശങ്കരന്‍ സമ്മതിക്കുന്നുണ്ട്. താനുമായുള്ള സൗഹൃദം ദുരുപയോഗം ചെയ്യുകയായിരുന്നെന്നും അതിനപ്പുറത്തേക്ക് ഒരു ബന്ധവുമില്ലെന്നുമാണ് അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞത്.

Recommended Video

cmsvideo
    Faisal Fareed Was Acted And Produced Malayalam Movies

    അതേസമയം കേസിലെ മറ്റുപ്രതികളുമായി യാതാരു ബന്ധവുമില്ലെന്നാണ് ശിവശങ്കരന്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലില്‍ ഇവരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുമായാണ് അന്വേഷണ സംഘം വരുന്നതെങ്കില്‍ ശിവശങ്കരന് കുറുക്ക് മുറുകാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേസില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള മുഖ്യപ്രതി സരിത്തിന്റെ മൊഴികള്‍ ശിവശങ്കരനെ എതിരാണ്. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളുമായി അദ്ദേഹത്തെ കാണാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയെന്നാണ് സരിത്ത് മൊഴി നല്‍കിയിരിക്കുന്നത്.

    അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിനും എന്‍ഐഎയ്ക്കും പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടി അന്വേഷണം ആരംഭിച്ചതോടെ നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കുടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തില്‍ എത്തിച്ചിരുന്ന സ്വര്‍ണ്ണം മഹാരാഷ്ട്രയിലേക്കും തമിഴ്‌നാട്ടിലേക്കും കടത്തിയെന്നുള്ള വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള കോഴിക്കോട് സ്വദേശി റമീസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും മഹാരാഷ്ട്രയില സാംഗ്ലിയിലേക്കുമാണ് സ്വര്‍ണ്ണം കടത്തിയിട്ടുള്ളതാണ് റമീസ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+