കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ വഴി കേരളത്തിലെത്തുന്നവര്‍ക്ക് പാസ് നിര്‍ബന്ധം, 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പാസിനായി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും മറ്റ് മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദ് ചെയ്ത് ട്രെയിന്‍ മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

train

ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. പുറപ്പെടുന്ന സ്റ്റേഷന്‍ എത്തേണ്ട സ്റ്റേഷന്‍ ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍, എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഒരു ടിക്കറ്റില്‍ ഉള്‍പ്പടെ എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം.

കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം രോഗം ലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണം. ഇത് പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലേക്ക് മാറ്റും. രോഗം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൊവിഡ് പരിശോധന ഉള്‍പ്പടെയുള്ളവയ്ക്ക് വിധേയരാക്കും.

റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവരെ പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍ വീട്ടിലെത്തിക്കും. ഡ്രൈവര്‍ മാത്രമുള്ള വാഹനമായിരിക്കും ഇത്. ഇത്തരം വാഹനങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും ഡ്രൈവര്‍ ഹോം ക്വാറന്റീന്‍ സ്വീകരിക്കേണ്ടതുമാണ്. ഇതുകൂടാതെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.അതേസമയം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വഴി മാത്രമാകും യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാന്‍ സാധിക്കുക. ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാം. കണ്‍ഫര്‍മേഷന്‍ കിട്ടിയ ടിക്കറ്റ് കൈവശം ഉള്ളവരെ മാത്രമെ ദില്ലി സ്റ്റേഷനില്‍ പ്രവേശിപ്പിക്കുവെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യും. രാജധാനി എക്‌സ്പ്രസ് തുല്യമായ നിരക്കായിരിക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുക. തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ട്രെയിനില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരെ സ്‌ക്രീനിങ് ടെസ്റ്റിന് വിധേയമാക്കും. എല്ലാ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുന്നതിനുമായി യാത്രക്കാര്‍ നേരത്തെ തന്നെ സ്റ്റേഷനില്‍ എത്തിച്ചേരണമെന്നും റെയില്‍വെ അറിയിക്കുന്നു.

Recommended Video

cmsvideo
Guidelines for train passengers | Oneindia Malayalam

പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ മാത്രമായിരിക്കും യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കുകയുള്ളു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ് ധരിച്ചിരിക്കണം. യാത്രക്കിടയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ടിക്കറ്റില്‍ സൂചിപ്പിക്കും. യാത്രക്കാര്‍ ആരോഗ്യ സേതു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. സാമൂഹ്യ അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പാസഞ്ചര്‍ ബോഗികളില്‍ ബുക്കിംഗ് ലഭ്യമാകില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടി തിങ്കളാഴ്ച പറഞ്ഞിരുന്നു. വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി യാത്രക്കാര്‍ക്ക് പുതപ്പ് ഉള്‍പ്പടേയുള്ള സൗകര്യങ്ങള്‍ റയില്‍വേ നല്‍കില്ല.

English summary
Kerala government has announced, travel pass is mandatory for those arriving by train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X