ക്യാ ബന്‍താ ഹെ കേരള്‍ കൊ നമ്പര്‍ വണ്‍!!! ഇംഗ്ലീഷില്‍ മാത്രമല്ല, ഹിന്ദിയിലും ഉണ്ട്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിനെതിരെ ദേശവ്യാപകമായ രീതിയില്‍ അപവാദ പ്രചാരണം നടക്കുന്നു എന്നാണ് ആരോപണം. തിരുവനന്തപുരത്തെ അക്രമ സംഭവങ്ങളും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവും ദേശീയ മാധ്യമങ്ങള്‍ അത്തരത്തിലാണ് ആഘോഷിച്ചത്.

അതിന് മറുപടി ആയിട്ടായിരുന്നു രാജ്യ തലസ്ഥാനത്തെ ദേശീയ പത്രങ്ങളിലെല്ലാം കേരളത്തിന്റെ പരസ്യ വന്നത്. വാട്ട് മേക്‌സ് കേരള നമ്പര്‍ വണ്‍ എന്ന തലക്കെട്ടോട് കൂടി ആയിരുന്നു ആ പരസ്യം.

Kerala Number 1

എന്നാല്‍ കേരളത്തിനെതിരെ ഉത്തരേന്ത്യയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതാണ് എന്ന് പറയാതെ വയ്യ. സാധാരണക്കാര്‍ എന്തായാലും ഇംഗ്ലീഷ് പരസ്യം കണ്ട് കാര്യം മനസ്സിലാക്കിയേക്കില്ല എന്ന് സംസ്ഥാന സര്‍ക്കാരിനും അറിയാം. ഇതേ തുടര്‍ന്നാണ് ഹിന്ദിയിലും പരസ്യം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ക്യാ ബന്‍താ ഹെ കേരള്‍ കൊ നമ്പര്‍ എന്നാണ് പരസ്യത്തിന്റെ തലവാചകം. ഇംഗ്ലീഷ് പരസ്യത്തെ നേരെ ഹിന്ദിയിലാക്കി എന്ന് മാത്രം. ഈ പരസ്യത്തിന്റെ ചിത്രം മുഖ്യമന്ത്രിുടെ ഓഫീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിട്ടിട്ടും ഉണ്ട്.

കണക്കുകളും ഔദ്യോഗിക രേഖകളും ഉദ്ധരിച്ചാണ് കേരളത്തിന്റെ പരസ്യം. നിയമ പരിപാലനം, സമാധാന അന്തരീക്ഷം, മതസൗഹാര്‍ദ്ദം, മികച്ച ഭരണം, ഏറ്റവും കുറവ് അഴിമതി, മികച്ച മനുഷ്യ വിഭവശേഷി, ഏറ്റവും ഉയര്‍ന്ന സാക്ഷരത, ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനം തുടങ്ങിയ കാര്യങ്ങളാണ് പരസ്യത്തില്‍ കേരളം ഉയര്‍ത്തിക്കാണിക്കുന്നത്.

English summary
Kerala Government's Hindi advertisement after English
Please Wait while comments are loading...