കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി വരുന്നു; 'കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കണം'

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നിലവില്‍ വരുന്നു. ബാറുകള്‍ക്ക് സമാനമായി സ്റ്റാര്‍ അടിസ്ഥാനത്തില്‍ കള്ള് ഷാപ്പുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ നല്‍കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് അറിയാന്‍ കഴിയുന്നത്.
കള്ള് ഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണം എന്നാണ് എക്‌സൈസ് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനും വേണ്ടിയാണ് കള്ള് ഷാപ്പിലെ ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പല കള്ള് ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല എന്നാണ് എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണം.
കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ലൈന്‍ വഴിയാക്കാനും ആലോചനയുണ്ട്. നിലവില്‍ ജില്ലാ കളക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് ലേലം നല്‍കി വരുന്നത്. നേരത്തെ കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചട്ട രൂപീകരണം അവസാനഘട്ടത്തില്‍ ആണ്. നിലവില്‍ ഒരു തെങ്ങില്‍ നിന്നും രണ്ട് ലിറ്റര്‍ കള്ള് ചെത്താനാണ് അനുമതി ഉള്ളത്.

Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?
എന്നാല്‍ അളവ് കൂട്ടാന്‍ അനുമതി വേണം എന്നാണ് ചെത്ത് തൊഴിലാളികളുടെ ആവശ്യം. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ സമിതിയെ വെക്കാനും പുതിയ മദ്യ നയത്തില്‍ തീരുമാനമുണ്ടാകും. ഐ ടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് പകരം പാര്‍ക്കിലെ ക്ലബ്ബുകള്‍ക്ക് നടത്തിപ്പിന്റെ ചുമതല നല്‍കാനാണ് തീരുമാനം എന്നാണ് വിവരം.
കഴിഞ്ഞ മദ്യ നയത്തിലെ പ്രധാന ശുപാര്‍ശ ഐ ടി പാര്‍ക്കുകളിലെ മദ്യ വില്‍പന ആയായിരുന്നു. നേരത്തെ ഐ ടി പാര്‍ക്കുകളിലെ ബാറ് നടത്തിപ്പ് നിലവില്‍ ബാറുകള്‍ നടത്തിയ പരിചയമുള്ള അബ്കാരിക്ക് നല്‍കണം എന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പാര്‍ക്കിലെ ക്ലബ്ബുകള്‍ക്ക് നടത്തിപ്പിന്റെ ചുമതല നല്‍കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.












Click it and Unblock the Notifications