കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരവൂര്‍ ദുരന്തം: ഏത് അന്വേഷണത്തിനും തയ്യാര്‍; ഉമ്മന്‍ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെപ്പറ്റി ഏത് അന്വേഷണം നടത്തുന്നതിനേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്ന് മുഖ്യമന്ത്രി. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ ദുരന്തത്തിന്റെ ഉത്തരവാദി ആരെന്നതിനെപ്പറ്റി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി. വിഷയം രാഷ്ട്രീയവത്ക്കരിച്ചത് ദുഖരമാണെന്നും ആഭ്യന്തരമന്ത്രി രാജിവയ്ക്കണെന്ന ആവശ്യം ഉന്നയിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍നടപടികളെപ്പറ്റി പഠിയ്ക്കാന്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെട്ട ഉപസമിതി രൂപവത്ക്കരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബി ജോണ്‍, വിഎസ് എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതിയാണ് രൂപീകരിച്ചത്. ഈ സമിതി അടുത്ത ദിവസം തന്നെ പരവൂര്‍ സന്ദര്‍ശിയ്ക്കും.

Oommen Chandy

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് 10 കോടി അനുവദിച്ചിട്ടുണ്ട്. ദുരന്തത്തെത്തുടര്‍ന്ന് കേള്‍വിക്കുറവ് ഉണ്ടായവര്‍ക്ക് ശ്രവണ സഹായി അടക്കമുള്ളവ നല്‍കുന്ന നടപടിയും സ്വീകരിയ്ക്കും. പരവൂര്‍ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിയ്്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി.

English summary
Kerala Government ready for CBI probe into Kollam tragedy:Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X