ഗവർണർ-സർക്കാർ പോര് മുറുകുന്നു; ബില്ലുകളിൽ ഒപ്പിടുന്നതിന് സമയം നിശ്ചയിക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സർക്കാർ- ഗവർണർ ഏറ്റുമുട്ടൽ വീണ്ടും ശക്തമാവുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്‌ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇതിനായി സമയക്രമം ഉൾപ്പെടെ നിശ്ചയിക്കണമെന്നാണ് ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്‌ച പറ്റിയെന്ന് വിധിക്കണം എന്നും ഹർജിയിൽ ആവശ്യമുണ്ട്. ഗവര്‍ണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ഗവര്‍ണര്‍ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നു. പല കേസുകളിലായി ഗവർണർമാരുടെ ഇത്തരം നടപടികൾക്ക് എതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയെന്നതും ശ്രദ്ധേയമായ വസ്‌തുതയാണ്. പുതിയ ഹർജിയിൽ എന്തായിരിക്കും സുപ്രീം കോടതി നിലപാടെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നേരത്തെ വർണർക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സംസ്ഥാന സർക്കാർ കത്ത് അയച്ചിരുന്നു. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടിയിരുന്നു.
ഗവർണറും സംസ്ഥാന സർക്കാരും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭിന്നതയിൽ സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള നിർണായക നീക്കമാണ് ഈ കത്തയക്കല്‍ നടപടി. ഗവർണറുടെ പ്രോട്ടോകോൾ ലംഘനവും കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
കേരള സർവകലാശാലാ സെനറ്റിൽ എബിവിപി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടികൾക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങളോട് ഗവർണർ പ്രതികരിച്ച രീതിയാണ് സംസ്ഥാന ചൂണ്ടിക്കാണിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications