കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പെൺകുട്ടിയെ ഇറക്കിവിട്ടത് അംഗീകരിക്കാനാകില്ല, സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം'; ഗവർണർ

Google Oneindia Malayalam News

തിരുവനന്തപുരം: പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച സമസ്തയ്ക്കെ‍തിരെ വീണ്ടും വിമർശനം ഉന്നയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടിയെ വേദിയിൽ നിന്നും ഇറക്കി വിട്ട സമസ്തയുടെ നടപടി അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ ഈ നിലപാടിനെതിരെ പൊതുസമൂഹം പ്രതികരിച്ച് ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

സംഭവത്തിൽ വലിയ വിവാദങ്ങൾ നിലനിക്കുന്നതിനിടെയാണ് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരിക്കുന്നത്. സമാന വിഷയത്തിൽ മെയ് 12-ാം തീയതിയും ഗവർണർ സമസ്തക്കെതിരെ രംഗത്തുവന്നിരുന്നു. സ്ത്രീകളെ നാലുചുവരുകൾക്കുള്ളിൽ തളയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ എന്നാണ് ഗവർണർ വ്യക്തമാക്കിയത്.

kerala

സമസ്തയുടെ ഈ നടപടി അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയയാണ് ഉണ്ടാക്കുന്നത്. രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും കാണിക്കുന്ന മൗനത്തിൽ താൻ അങ്ങേയറ്റം അസ്വസ്ഥനാണ്. ഈ മൗനം കാരണം തനിക്ക് കൂടുതൽ പ്രതികരിക്കാൻ തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ നടപടിയ്ക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണം. സമസ്തയുടെ വേദിയിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടിയെ താൻ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും വേദിയിൽ തളര്‍ന്നു വീണ് പോകും. പെൺകുട്ടിയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

പെൺകുട്ടിയുടെ അന്തസിനെ തകർത്തുകയാണ് സമസ്ത ചെയ്തത്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്തരം സംഭവങ്ങൾ അപമാനകരമാണ്. നമ്മുടെ നാട്ടിലെ പെണ്‍ മക്കളുടെ അന്തസും അഭിമാനവും ഉയര്‍ത്തിപിടിക്കാൻ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. താൻ ഇക്കാര്യം നേരത്തേ സംഭവിച്ച വിസ്മയ കേസിലും വെളിപ്പെടുത്തിയിരുന്നു.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി മുന്നോട്ട് പോകുകയാണ് വേണ്ടത്. പൊതുവേദിയിൽ പെണ്‍കുട്ടിയെ അപമാനിക്കുകയും മാനിസകമായി തളര്‍ത്താനും തകര്‍ക്കാനും ശ്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായി പ്രതികരിക്കാൻ തയ്യാറാവണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

തന്റെ പഠനത്തിൽ മികവ് പുലര്‍ത്തിയതിന്റെ ഭാഗമായി പുരസ്കാരത്തിന് അർഹയായ പെൺകുട്ടി ആയിരുന്നു. ഈ പെൺകുട്ടിയെയാണ് പൊതുജനം നോക്കി നിൽക്കവെ ഇറക്കിവിട്ടത്. എന്ത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഹിജാബ് വിവാദത്തിലൂടെ മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളെ പിന്നോടടിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വിഭാഗം നടത്തുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
കേരളം; നിലപാട് അംഗീകരിക്കാനാകില്ല, സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം; സമസ്തക്കെതിരെ വീണ്ടും ഗവർണർ

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള പാതിരാമണ്ണില്‍ മദ്‌റസ കെട്ടിട ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു വിവാദം സംഭവം നടന്നത്. പഠന മികവിന്റെ അടിസ്ഥാനത്തിൽ സര്‍ട്ടിഫിക്കറ്റിന് അർഹയായ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പൊതു ജനത്തിന് മുന്നിൽവെച്ചായിരുന്നു പ്രതികരണം.

സംഘാടകർക്കെതിരെ പ്രകോപിതനാവുകയായിരുന്നു. സമസസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ. ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്''- അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് ചോദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

'പി ടി പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നങ്ങളെല്ലാം പൂർത്തീകരിക്കണം,സൗഭാഗ്യ പരാമർശത്തിന് ജനം മറുപടി നൽകും''പി ടി പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നങ്ങളെല്ലാം പൂർത്തീകരിക്കണം,സൗഭാഗ്യ പരാമർശത്തിന് ജനം മറുപടി നൽകും'

വിവാദങ്ങൾക്ക് പിന്നാലെ, സമസ്ത നേതാക്കൾ പ്രതികരിച്ചിരുന്നു. സമ്മാന ചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആയിരുന്നു എന്നാണ് നേതാക്കൾ വിഷയത്തെ ന്യായീകരിച്ചത്. പെൺകുട്ടിക്കോ കുടുംബത്തിനോ ഈ വിഷയത്തിൽ പരാതിയില്ല. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാർ വ്യക്തമാക്കി. സമസ്ത പണ്ഡിത സഭയാണെന്നും അതിന്‍റെ ചിട്ടകളുണ്ടെന്നുമാണ് വേദിയിൽ പെൺകുട്ടിയെ തടഞ്ഞ എം ടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞത്. സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാർ പറഞ്ഞു.

English summary
kerala governor arif mohammad khan reacted to samastha over insulting girl matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X