ഗുരുവായൂർ കണ്ണനെ കൺനിറയെ കണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; 83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം
തൃശൂർ: കൺനിറയെ ഗുരുവായൂരപ്പനെ കാണാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെത്തി. ഇന്നലെ വൈകീട്ടാണ് ഗവർണർ ആരീഫ് മുഹമ്മദ് അമ്പല ദർശനം നടത്തിയത്. പുറത്ത് നിന്ന് ഗുരുവായൂരപ്പനെ തൊഴുത് തുലാഭാരം നടത്തി. ഗുരുവായൂരപ്പന് മുന്നിൽ കൂപ്പുകൈകളോടെ നിന്ന് ഗവർണർ ആരീഫ് മുഹമ്മദ് പ്രാർത്ഥിച്ചു. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ ഗുരുവായൂരിൽ അദ്ദേഹം എത്തിയത്.
കദളിപ്പഴം കൊണ്ടാണ് ഗവർണർ തുലാ ഭാരം നടത്തിയത്. നാലരയോടെ ക്ഷേത്രത്തിൽ എത്തിയ ഗവർണർ ഗോപുര കവാടത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. ദേവന് മുന്നിൽ പ്രാർത്ഥിച്ച് കൈകൂപ്പി ഏതാനും മിനിട്ടുകൾ അദ്ദേഹം ഗോപുര കാവടത്തിൽ നിന്നു. പിന്നീട് കിഴക്കേ നടയിൽ വന്ന് തുലാ ഭാരം നടത്തി. 83 കിലോ കദളിപ്പഴമാണ് തുലാ ഭാരത്തിന് വേണ്ടി വന്നത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു.

ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഗവർണർക്ക് കളഭം, പഴം പഞ്ചസാര, വെണ്ണ, തെച്ചി ഉണ്ടമാല, പാൽപായസം എന്നിവയടങ്ങിയ പ്രസാദം നൽകി. 'അവാച്യമായ ആത്മീയ അനുഭവം' ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. 'യതോ വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹാ..' എന്ന ഉപനിഷദ് വാക്യവും ചൊല്ലി. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മതങ്ങൾക്കും അതീതമാണ് ഗുരുവായൂരപ്പ ദർശനം നൽകുന്ന ആത്മീയാനുഭവം എന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ശ്രീവത്സം ഗസ്റ്റ്‌ഹൗസിൽ എത്തിയ ഗവർണറെ ദേവസ്വം ചെയർമാനും ഭരണസമിതിയംഗങ്ങളായ സി.മനോജ്, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേർ പി. മനോജ്, മാനേജർ ബിനു എന്നിവരും ചേർന്ന്ന്നായിരുന്ന സ്വീകരിച്ചത്.തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും ഗവർണർ നിന്നു . ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണർ തിരിച്ചുപോയത്.കണ്ണനെ കണ്ട നിർവൃതിയോടെയാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.
Eye Care: കണ്ണിനടിയിലെ കറുത്തപാടുകൾ ഇനി പഴങ്കഥ, വീട്ടിൽ ഈ 4 സാധനങ്ങൾ ഉണ്ടോ?












Click it and Unblock the Notifications