കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ മുടക്കം രണ്ടാം മാസത്തിലേക്ക്; 2000 കോടി രൂപ കടമെടുത്ത് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഈ മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് മുഖേന കടപ്പത്രം ഇറക്കി സംസ്ഥാന സര്‍ക്കാര്‍. ഇത് വഴി 2000 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുത്തിരിക്കുകയാണ്. ഇന്നലെയാണ് സര്‍ക്കാര്‍ വായ്പ എടുത്തത് എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 7.83% പലിശക്ക് ആണ് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുത്തിരിക്കുന്നത്.

23 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ ആണ് കടമെടുപ്പ്. രണ്ട് മാസത്തെ പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണ്. സെപ്തംബറിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ഇനി ഒക്ടോബറിലെ പെന്‍ഷനും വിതരണം ചെയ്യേണ്ടതുണ്ട്. സെപ്തംബറിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസത്തിലെ ആദ്യത്തെ ആഴ്ച കൊടുക്കേണ്ടതാണ്.

1

എന്നാല്‍ ഇതിനായി ഒക്ടോബര്‍ 25 ന് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ അതും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ മൂന്ന് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് ഡിസംബറോടെ ക്രിസ്മസ് സമ്മാനമായി ഒരുമിച്ചു നല്‍കാന്‍ കഴിയുമോ എന്ന ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത്.

സാങ്കേതിക തകരാര്‍; പറന്നുയര്‍ന്നതിന് പിന്നാലെ തിരിച്ചിറക്കി കുവൈത്ത്-കോഴിക്കോട് വിമാനംസാങ്കേതിക തകരാര്‍; പറന്നുയര്‍ന്നതിന് പിന്നാലെ തിരിച്ചിറക്കി കുവൈത്ത്-കോഴിക്കോട് വിമാനം

2

ഒക്ടോബറിലെ പെന്‍ഷന്‍ കൂടി മുടങ്ങിയാല്‍ തുടര്‍ച്ചയായി 2 മാസം ക്ഷേമ പെന്‍ഷന്‍ വിതരണം തടസപ്പെടുന്ന സാഹചര്യമുണ്ടാകും. നിലവില്‍ സംസ്ഥാനത്ത് 55 ലക്ഷം പേരാണ് 1600 രൂപ വീതമുള്ള ക്ഷേമ പെന്‍ഷന് അര്‍ഹരായിട്ടുള്ളത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ പെന്‍ഷന്‍ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ച് കൊടുക്കാറുണ്ടായിരുന്നു.

പിണറായിയ്ക്ക് പിന്നില്‍ ഇനി ഗോവിന്ദന്‍; കേന്ദ്രകമ്മിറ്റിയിലെത്തി നാല് വര്‍ഷത്തിന് ശേഷം പിബിയില്‍പിണറായിയ്ക്ക് പിന്നില്‍ ഇനി ഗോവിന്ദന്‍; കേന്ദ്രകമ്മിറ്റിയിലെത്തി നാല് വര്‍ഷത്തിന് ശേഷം പിബിയില്‍

3

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പെന്‍ഷന്‍ പ്രതിമാസം നല്‍കിയിരുന്നു. ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 774 കോടി രൂപയാണ് വേണ്ടത്. റവന്യു വരുമാനത്തിന്റെ അറുപത് ശതമാനവും ശമ്പളത്തിനും പെന്‍ഷനുമായി മാറ്റി വെക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്റെ ജി എസ് ടി വിഹിതം, മദ്യം, ലോട്ടറി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് എന്നിവയാണ് കേരളത്തിന് ലഭിക്കുന്ന റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും.

ആ പ്രീതി വ്യക്തിപരമല്ല.. നിയമപരം മാത്രം; ഗവര്‍ണറോട് ഹൈക്കോടതിആ പ്രീതി വ്യക്തിപരമല്ല.. നിയമപരം മാത്രം; ഗവര്‍ണറോട് ഹൈക്കോടതി

4

1957 ല്‍ കേരളത്തില്‍ കേരളത്തിന്റെ പൊതുകടം 34 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 3.3 ലക്ഷം കോടിയാണ്. സംസ്ഥാനത്തിന്റെ ജി എസ് ഡി പിയുടെ 37 ശതമാനത്തോളം കടം വാങ്ങിയിരിക്കുകയാണ്.

English summary
Kerala govt borrowed Rs 2000 crore from reserve bank, do you know how much the interest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X