Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മരണങ്ങളെ പറ്റി സർക്കാരിന് പരാതി കിട്ടിയിട്ടില്ല, വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കും: വീണ ജോർജ്

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് സംസ്ഥാനത്തിപ്പോള്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ നിന്നും ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ മുഖേനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
    Veena George Speaks to the media | Oneindia Malayalam

    റിപ്പോര്‍ട്ട് ചെയ്യുന്ന മരണം ജില്ലാതലത്തില്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കുന്നു. ആശുപത്രികള്‍ക്ക് പരിശീലനം നല്‍കി കൃത്യമായാണ് ഇത് നടക്കുന്നത്. നിലവില്‍ കോവിഡ് മരണങ്ങളെ പറ്റി സര്‍ക്കാരിന് പരാതി കിട്ടിയിട്ടില്ല. നേരത്തെ ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

    kerala

    കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനാണ് ഓണ്‍ലൈന്‍ സമ്പ്രദായം സ്വീകരിച്ചത്. കൃത്യമായി ആശുപത്രിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി മരണം റിപ്പോര്‍ട്ട് ചെയ്തു വരുന്നു. നേരത്തെയും ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് തന്നെയായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം വന്നാല്‍ സംസ്ഥാനവും മാറ്റുന്നതാണ്. മരണങ്ങള്‍ ഒളിച്ച് വയ്ക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ഡോക്ടര്‍മാര്‍ തന്നെയാണ് മരണ കാരണം നിര്‍ണയിക്കുന്നതും അത് സ്ഥിരീകരിക്കുന്നതും.

    കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്. ഈ കുട്ടികളുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. ഇത്തരത്തില്‍ 80 കുട്ടികളാണുള്ളത്. കോവിഡ് അനുബന്ധ രോഗമുള്ളവരെക്കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. കോവിഡ് വന്നതിന് ശേഷം കുറച്ച് കാലം കഴിഞ്ഞ് രക്ഷാകര്‍ത്താക്കള്‍ മരണമടഞ്ഞാലും അവരുടെ കുട്ടികള്‍ക്കും ആനുകൂല്യം അനുവദിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

    "നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

    അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് സഹായം കിട്ടുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കും. അതിനായി എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടതാണ്. മുന്‍കാലങ്ങളിലെ മരണവും കോവിഡ് വന്ന കാലയളവിലെ മരണവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതും പരിശോധിക്കുന്നതാണ്. നമ്മുടെ നാട്ടിലെ എല്ലാവര്‍ക്കും പരമാവധി ആനുകൂല്യം ലഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

    ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+