കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്കിടയില്‍ പൂക്കളവും ഓണാഘോഷവും വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ ജോലിക്കിടയില്‍ പൂക്കളമിടുകയും ഓണാഘോഷം നടത്തുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ചീഫ് സെക്രട്ടറി വകുപ്പ് മോധാവികള്‍ക്ക് അയച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓണാഘോഷം ജോലിസമയം ഒഴിവാക്കി ക്രമീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ഓഫിസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആഘോഷങ്ങള്‍ ഓഫീസ് സമയത്തുനിന്നും ഒഴിവാക്കുക. 10 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഓഫീസുകള്‍ക്ക് അവധിയാണ്. ഈ സമയം ആഘോഷങ്ങള്‍ക്കായി വിനിയോഗിക്കാമെന്നും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

onam

ഓഫീസ് സമയത്തിനു മുന്‍പോ ഉച്ചഭക്ഷണ സമയത്തോ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളും പോലീസ് സ്‌റ്റേഷനുകളും അടക്കമുള്ള ഓഫീസുകളില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പരിപാടികള്‍ ക്രമീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം വേണമെന്ന് പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഓണക്കാലത്തോടനുബന്ധിച്ച് ഓഫീസുകളിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെങ്കിലും വര്‍ഗീയതകലര്‍ത്തിയാണ് ഇതിനോട് ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ പ്രതികരിച്ചത്.

English summary
Kerala Govt issues order restricting Onam celebrations at office hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X