കേസന്വേഷണത്തിൽ പരാതിയില്ല; രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരും പരാതി പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ ഹൈക്കോടതി സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

കോടിയേരിക്ക് മാക്കാച്ചിയുടെ മോന്ത; വംശീയ അധിക്ഷേപവുമായി കേൺഗ്രസ് എംപി, എംഐ ഷാനവാസ് അതിരുകടന്നോ?

കേരള നേതാക്കളെ വിമർശിച്ച് എംഎ ബേബി;പെരുമാറ്റം മാറണം... ശരീരഭാഷയും, വിമർശനങ്ങളെ അംഗീകരിക്കാൻ പഠിക്കണം

ഇതിന് മറുപടിയായാണ് ഇത്തരത്തിൽ സർക്കാർ വിശദീകരമം നൽകിയിരിക്കുന്നത്. പരാതിയില്‍ പറഞ്ഞ ഏഴ് കേസുകളില്‍ അഞ്ച് കേസുകളിലും കുറ്റപത്രം സമര്‍പിച്ചെന്നും മറ്റു കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്നും കേരളാ പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആർക്കും പരാതിയില്ല

ആർക്കും പരാതിയില്ല

അന്വേഷണത്തെക്കുറിച്ച് പരാതിയുമായി ഇതുവരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ഇരകളുടെ കുടുംബങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ പരാതി പറഞ്ഞിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ്

ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ്

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കണ്ണൂരിൽ മാത്രം എന്തുകൊണ്ട് കൊലപാതകങ്ങൾ?

കണ്ണൂരിൽ മാത്രം എന്തുകൊണ്ട് കൊലപാതകങ്ങൾ?

ഒക്ടോബര്‍ 17ന് കോടതി ഹരജി പരിഗണിക്കവെ എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

കുടുംബ വഴക്ക് രാഷ്ട്രീയ കൊലപാതകമാക്കുന്നു

കുടുംബ വഴക്ക് രാഷ്ട്രീയ കൊലപാതകമാക്കുന്നു

എന്നാൽ കുടുംബവഴക്കുകളെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങള്‍ പോലും രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കപ്പെടുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കുകയായിരുന്നു.

കൂട്ടിലടച്ച തത്ത

കൂട്ടിലടച്ച തത്ത

സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി മുമ്പ് പറഞ്ഞിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ളതാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

English summary
Kerala government spell out stand on CBI probe into political killings

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്