തച്ചങ്കരിക്ക് വീണ്ടും സര്‍ക്കാര്‍ പിന്തുണ; ഹൈക്കോടതിയില്‍ സത്യവാങ്മൂലം
കൊച്ചി: തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ ഒഴിവാക്കിയത് വിവേചനാധികാരമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ടി. ബ്രാഞ്ചില്‍നിന്ന് ഫയലുകള്‍ കാണാതായതായി വിവരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കോഴക്കേസുമായി ബന്ധപ്പെട്ട് തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആ നിര്‍ദേശം തള്ളിയിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരത്തിലാണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഇത് മൂന്നാം തവണയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കുന്നത്. ഇവ മൂന്നിലും തച്ചങ്കരിയെ പൂര്‍ണമായും ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തച്ചങ്കരിയെ ന്യായീകരിച്ചതിന് നേരത്തെ ഹൈക്കോടതിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ വിവേചനാധികാരമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. തച്ചങ്കരിക്കെതിരായ വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. പദവിയില്‍ അദ്ദേഹം തുടരുന്നത് അന്വേഷണത്തെ ബാധിക്കില്ലന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications