സംസ്ഥാനത്ത് ഒരാഴ്ച ഡ്രൈഡേ; കുടിയന്മാര്‍ക്ക് സന്തോഷിക്കാം, ബീവറേജസ് പൂട്ടില്ല!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച ഡ്രൈഡേ ആചരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. പനി പടരുന്നത് തടയാന്‍ കൊതുകു നിയന്ത്രണമാണ് ഡ്രൈഡേ ആചരിക്കുന്നതിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് ഡ്രൈഡേ. പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക തുടങ്ങിയ നടപടികളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നത്.

Mosquito

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീതൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ വകുപ്പ് തലത്തില്‍ തന്നെ നല്‍കിക്കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ആരോഗ്യകേരളത്തിനായി ഡ്രൈഡേ ആചരിക്കുന്നത്. ഓവുചാലുകളും മറ്റും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷം എത്തും മുമ്പ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മെയ് 25ന് കാലവര്‍ഷം എത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു കൂടി മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍.

English summary
Kerala health department calls for dry day
Please Wait while comments are loading...