കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; 9.73 ലക്ഷം ഡോസ് ലഭിച്ചെന്ന് വീണാ ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നതിനിടെ ആശ്വാസമായി കൂടുതൽ ഡോസുകൾ സംസ്ഥാനത്തെത്തി. 9,72,590 ഡോസ് വാക്സിന്‍ കൂടി ലഭിച്ചതായാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുള്ളത്. ഇതിൽ 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായിട്ടുള്ളത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്സിന്‍ ഇന്ന് വൈകുന്നേരത്തോടെ എത്തിയിട്ടുണ്ട്.

 അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ല: ഇത്തിഹാദ്, പ്രഖ്യാപനവുമായി എമിറേറ്റ്സും അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ല: ഇത്തിഹാദ്, പ്രഖ്യാപനവുമായി എമിറേറ്റ്സും

ഇതിന് പുറമേ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്സിനും എത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെയുള്ള ക്രമത്തിൽ കോവാക്സിനും സംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ രാത്രിയോടെ എത്തുകയും ചെയ്യും. ഇന്ന് വൈകിയാണ് വാക്സിന്‍ ലഭിച്ചതെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ ലഭ്യമായ വാക്സിന്‍ എത്രയും വേഗം വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

covaxin1-1614772

സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്സിന്‍ മൂന്ന് നാല് ദിവസത്തേക്ക് മാത്രമേ തികയുകയുള്ളൂവെന്നും. അതുകൊണ്ട് കേരളത്തിന് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇടത് എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിനാവശ്യമായ വാക്സിൻ വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കേരളത്തിന് ആവശ്യമായ കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ എത്രയും പെട്ടെന്ന് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് അടക്കം ആകെ 1,90,02,710 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെയധികമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നും എടുത്ത് പറയേണ്ടതുണ്ട്.

വാക്സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത് സ്തീകളാണ്. 98,77,701 സ്ത്രീകളും, 91,21,745 പുരുഷന്‍മാരുമാണ് വാക്സിനെടുത്തത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 49,27,692 പേര്‍ക്കും 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 66,77,979 പേര്‍ക്കും 60 വയസിന് മുകളിലുള്ള 73,97,039 പേര്‍ക്കും ഇതിനകം വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

തുള്ളിയും കളയാതെ കിട്ടിയതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കി ദേശീയ ശ്രദ്ധ നേടിയ സംസ്ഥാനമാണ് കേരളം. കിട്ടിയ വാക്സിന്‍ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വാക്സിന്‍ ഉപയോഗ നിരക്ക് 105.8 ആണ്. അത് തന്നെയാണ് സംസ്ഥാനത്തിന്റെ വാക്സിനേഷന്റെ നേട്ടമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

English summary
Kerala Health minister Veena George Says Kerala got 9.73 lakh vaccines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X