Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിരോധിക്കണം; പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. യുക്തിവാദി സംഘടനയായ നോണ്‍ റിലീജ്യസ് സിറ്റിസണ്‍സ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവര്‍ അംഗങ്ങലായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു.

18 വയസിനുമുന്‍പ് ചേലാകര്‍മം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളുടെ പച്ചയായ ലംഘനമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. കൂടാതെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജാമ്യമില്ല കുറ്റമാക്കുകയും വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്‍ ആര്‍ സിക്ക് പുറമെ, ടി എം ആരിഫ് ഹുസൈന്‍, നൗഷാദ് അലി, ഷാഹുല്‍ ഹമീദ്, യാസീന്‍ എന്‍, കെ അബ്ദുല്‍ കലാം എന്നിവര്‍ ഹര്‍ജിയില്‍ പങ്കാളികളാണ്.

kerala highcourt

എന്‍.ആര്‍.സിക്കു പുറമെ ടി.എം ആരിഫ് ഹുസൈന്‍, നൗഷാദ് അലി, ഷാഹുല്‍ ഹമീദ്, യാസീന്‍ എന്‍., കെ. അബ്ദുല്‍ കലാം എന്നിവരും ഹരജിയില്‍ പങ്കാളികളാണ്. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും ചെയ്യണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കോടതി നിയമനിര്‍മ്മാണ സമിതിയല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പരാതിക്കാര്‍ക്ക് അവരുടെ വാദം കൃത്യമായി സമര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. യുനൈറ്റഡ് നേഷന്‍സ് കണ്‍വന്‍ഷന്‍ ഓണ്‍ ദി റൈറ്റ്‌സ് ഓഫ് ചൈല്‍ഡ്, ഇന്റര്‍നാഷനല്‍ കവനെന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സ് തുടങ്ങി കുട്ടികളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന വിവിധ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും പ്രമേയങ്ങളും കൂട്ടിച്ചേര്‍ത്തായിരുന്നു പരാതിക്കാര്‍ ഹരജി നല്‍കിയത്.

കൂടാതെ ചേലാകര്‍മ്മം നിര്‍ബന്ധിത മതകര്‍മ്മമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുമ്ട്. രക്ഷകര്‍ത്താക്കള്‍ കുട്ടികളില്‍ ഏകപക്ഷീയമായി ഇട് അടിച്ചേല്‍പ്പിക്കുകയാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇതോടൊപ്പം ചേലാകര്‍മ്മം നടത്തിയാല്‍ ലൈംഗിക ശക്തി കുറയുമെന്നുള്ള ചില പഠനങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രതിമൂര്‍ച്ഛ വേഗത്തില്‍ ലഭിക്കില്ലെന്നും സ്ത്രീ പങ്കാളികള്‍ ലൈംഗികമായി അസംതൃപ്തരാകാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ വാദിച്ചു.

മാനസികാഘാതം, നിസ്സഹായത, മരണത്തിന് വരെ കാരണമാകുന്ന ഗുരുതരമായ മുറിവ് എന്നിവയ്ക്ക് ചേലാകര്‍മ്മം കാരണമാകുന്നുണ്ട്. ലൈംഗികോപദ്രവം, ശാരീരികോപദ്രവം, ഗാര്‍ഹികപീഡനം, സമുദായ പീഡനം, മെഡിക്കല്‍ ട്രോമ, വാഹനാപകടം എന്നിവയ്ക്കും കാരണമാകുന്നു. ശൈശവകാലത്തെ മാനസികാഘാതം വൈകാരിക പ്രതിബന്ധങ്ങള്‍ക്കും വഴിവയ്ക്കുന്നെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+