സുരേഷ് ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്! അറസ്റ്റ് ഉടനെ വേണ്ടെന്ന് ഹൈക്കോടതി...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  അറസ്റ്റ് ഉടനെ വേണ്ടെന്ന് ഹൈക്കോടതി | Oneindia Malayalam

  കൊച്ചി: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്യുന്നത് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു. സുരേഷ് ഗോപിക്കെതിരെയുള്ള കേസ് പരിഗണിച്ച ഹൈക്കോടതിയാണ് പത്ത് ദിവസത്തേക്ക് കൂടി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.

  നാണംകെട്ട തോൽവിയും സമനിലകളും! കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ റെനി മ്യൂളൻസ്റ്റീൻ രാജിവെച്ചു...

  മുത്തലാഖിന് പിന്നാലെ മഹറവും! മോദിക്കെതിരെ മുസ്ലീം സംഘടനകൾ; ശരീഅത്തിന് എതിരെന്ന്...

  അതേസമയം, സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. എംപിയെ കൂടാതെ സിനിമാ താരങ്ങളായ ഫഹദ് ഫാസിൽ, അമലാപോൾ എന്നിവർക്കെതിരെയും ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

   സുരേഷ് ഗോപിയുടെ കേസ്...

  സുരേഷ് ഗോപിയുടെ കേസ്...

  സുരേഷ് ഗോപി എംപിക്കെതിരെയുള്ള പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസ് ബുധനാഴ്ച രാവിലെയാണ് ഹൈക്കോടതി പരിഗണിച്ചത്. കേസിൽ സുരേഷ് ഗോപിയുടെയും ക്രൈം ബ്രാഞ്ചിന്റെയും വാദങ്ങൾ കേട്ട ഹൈക്കോടതി, സുരേഷ് ഗോപിയുടെ അപേക്ഷ പരിഗണിച്ചാണ് പത്തു ദിവസത്തേക്ക് കൂടി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. അതേസമയം, സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റിവെച്ചു.

  ക്രൈം ബ്രാഞ്ച് പറഞ്ഞത്...

  ക്രൈം ബ്രാഞ്ച് പറഞ്ഞത്...

  പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 1500ഓളം വ്യാജവിലാസങ്ങൾ കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. കേരളത്തിലുള്ളവർക്ക് വ്യാജവിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്ട്രേഷൻ നടത്തികൊടുക്കാനായി ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.

   നിരവധി വാഹനങ്ങൾ...

  നിരവധി വാഹനങ്ങൾ...

  ഒരേവിലാസത്തിൽ തന്നെ നിരവധി വാഹനങ്ങളാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ക്രൈം ബ്രാഞ്ച് സംഘം വ്യക്തമാക്കി. വ്യാജ രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും, പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിന്റെ കൃത്യമായ രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

  അങ്ങനെയൊരു ആളില്ല...

  അങ്ങനെയൊരു ആളില്ല...

  സുരേഷ് ഗോപി എംപി കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ കാർ ഓവർ സ്പീഡിന് പിടിക്കപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും, പോണ്ടിച്ചേരിയിലെ വിലാസത്തിൽ അങ്ങനെയൊരു ആളില്ലെന്നാണ് വിവരം ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു.

   രണ്ടര മണിക്കൂർ...

  രണ്ടര മണിക്കൂർ...

  പോണ്ടിച്ചേരി കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിയെ നേരത്തെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിൽ തന്റെ കൃഷിയിടത്തിൽ പോകാനായാണ് പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

  വാടകചീട്ടും...

  വാടകചീട്ടും...

  പോണ്ടിച്ചേരിയിൽ താമസിച്ചതിന്റെ തെളിവിനായി വാടകചീട്ടും മറ്റു രേഖകളും സുരേഷ് ഗോപി ഹാജരാക്കിയിരുന്നു. എന്നാൽ സുരേഷ് ഗോപി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹം സമർപ്പിച്ച വിലാസത്തിൽ വീട്ടുടമസ്ഥൻ തന്നെയാണ് വർഷങ്ങളായി താമസിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  kerala high court issued stay order for suresh gopi.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്