കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസിമാരെ പുറത്താക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഗവര്‍ണര്‍ക്ക് തിരിച്ചടി

Google Oneindia Malayalam News

കൊച്ചി: ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിയില്‍ വി സിമാര്‍ക്ക് താല്‍ക്കാലിക ആശ്വാസം. വിസിമാരെ പുറത്താക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കോടതി ഉത്തരവ് വരുന്നത് വരെ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കരുത് എന്ന് കോടതി പറഞ്ഞു.

sds

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്ക് എതിരെ വിസിമാര്‍ നല്‍കി ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഗവര്‍ണറുടെ ഹിയറിംഗിന് പോകണമോ എന്ന് വി സിമാര്‍ക്ക് തീരുമാനിക്കാം എന്ന് ഹൈക്കോടതി പറഞ്ഞു.

'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി'നട്ടെല്ല് വളച്ച് മിണ്ടാതിരിക്കാനില്ല'; ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോര്‍ട്ടര്‍ ടിവി

വിസിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ കോടതി തീരുമാനം വരുംവരെ നടപടി പാടില്ല എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഉത്തരവിട്ടു. അതേസമയം മറുപടി സത്യവാങ്മൂലം നല്‍കാന്‍ മൂന്ന് ദിവസം സാവകാശം നല്‍കണം എന്ന് ഗവര്‍ണര്‍ ഹൈക്കോടതയില്‍ ആവശ്യപ്പെട്ടു. കേസ് ഈ മാസം 17 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന'കൊടുവള്ളി ആയാലും ചാത്തമംഗലം ആയാലും മ്മക്ക്...'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി ശ്രീജിത്ത് പെരുമന

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. ഈ നോട്ടീസിന് വി സിമാരെല്ലാം മറുപടി നല്‍കിയിരുന്നു. ഇതിനിടെ വി സിമാര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

ഇതിലാണ് ഇപ്പോള്‍ ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഈ മാസം 17 ന് പരിഗണിക്കുന്നത് വരെ എല്ലാ നടപടികളും മരവിപ്പിച്ചാണ് കോടതിയുടെ ഉത്തരവ്. ഗവര്‍ണറുടെ നടപടിയില്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന് വി സിമാരുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി'മേക്കപ്പും വസ്ത്രാലങ്കാരവും സ്ത്രീയാണെങ്കില്‍ ഓക്കെ... എഡിറ്ററാണെങ്കില്‍ ചോദ്യം വരും'; ഐശ്വര്യ ലക്ഷ്മി

ചാന്‍സലറായ ഗവര്‍ണര്‍ക്ക് മുന്നിലെത്തി വിശദീകരണം നല്‍കാന്‍ തയ്യാറല്ല എന്ന് പല വി സിമാരും അറിയിച്ചു. ഇക്കാര്യം കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ക്രിമിനല്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ഒരാളുടെ മുന്നിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് കണ്ണൂര്‍ വി സി അറിയിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം വി സിമാര്‍ക്ക് എടുക്കാം എന്നും ഒരാളും ചാന്‍സലറെ നേരിട്ട് കാണണം എന്ന് കോടതി നിര്‍ദേശിക്കില്ല എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്.

English summary
Kerala high court prevent Vice Chancellsor dismissal by governor in interim order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X