ലക്ഷ്യദ്വീപിലെ ഭരണപരിഷ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപില്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി ഭാരവാഹി നൗഷാദലി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് തള്ളിയത്. ഭരണപരിഷ്‌കാരം നടപ്പാക്കിയിട്ടില്ലെന്നും നിര്‍ദേശങ്ങളുടെ കരട് രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്നും കോടതി നിരീക്ഷിച്ചു. പരിഷ്‌കാരങ്ങള്‍ ജനവിരുദ്ധമാണ്. ദ്വീപിന്റെ സാംസ്‌കരിക തനിമ നശിപ്പിക്കും. ഇത് തടയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ നിലപാട്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം
എന്നാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചത്. ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച ശേഷമേ തുടര്‍നടപടി സ്വീകരിക്കൂ എന്നും ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് എല്‍പി ഭാട്യ അധ്യനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരിഷ്‌കാരങ്ങള്‍ തടണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി പരിഗണിച്ചില്ല. അതേസമയം, കേന്ദ്രത്തിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
Recommended Video
അതേസമയം, സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നല്‍കരുത് എന്നാണ് ലക്ഷദ്വീപ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹ കേസ് നിലനില്‍ക്കുമെന്നാണ് പോലീസ് വാദം. സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാനാണ് ശ്രമിച്ചത്. ഇതിന്റെ ഭാഗമാണ് ബയോളജിക്കല്‍ വെപ്പണ്‍ എന്ന പരാമര്‍ശമെന്നും ഭരണകൂടം വാദിക്കുന്നു. ബിജെപി നേതൃത്വവും സമാനമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ താന്‍ സര്‍ക്കാരിനെതിരെയല്ല പരാമര്‍ശം നടത്തിയതെന്നും അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെയാണെന്നും ആയിഷ സുല്‍ത്താന വിശദീകരിക്കുന്നു.
ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications